ഗാന്ധിനഗർ: വയറുവേദനയ്ക്കു മെഡിക്കൽ കോളജിൽ ചികിത്സയ്ക്കെത്തിയ വീട്ടമ്മയുടെ തല മൊട്ടയടിച്ച സംഭവത്തിൽ അന്വേഷണം നടത്താൻ ആശുപത്രി സൂപ്രണ്ട് ഉത്തരവിട്ടു.വസങ്ങൾക്കു മുന്‍പാണു എരുമേലി കനകപ്പാലം സ്വദേശിനിയായ ശോഭ (40) വയറുവേദനയ്ക്കു ചികിത്സ തേടി മെഡിക്കൽ കോളജ് ആശുപത്രി അത്യാഹിത വിഭാഗത്തിൽ പ്രവേശിപ്പിക്കപ്പെട്ടത്. തുടർന്നാണു ഏതാനും ജീവനക്കാരെത്തി ശോഭയുടെ തല മൊട്ടയടിച്ചത്.
സംഭവത്തിൽ ജീവനക്കാർക്കു വീഴ്ചയുണ്ടായതായി ബോധ്യപ്പെട്ടതോടെ ഇവർ രോഗിയോടും ബന്ധുക്കളോടും മാപ്പ് പറയുകയും പരാതി നല്കരുതെന്നു ആവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ജീവനക്കാരുടെ ഭാഗത്തു നിന്നുമുണ്ടായ അശ്രദ്ധ ചൂണ്ടിക്കാണിച്ചാണു ശോഭയും ബന്ധുക്കളും മെഡിക്കൽ കോളജ് ആശുപത്രി അധികൃതർക്കു പരാതി നല്‍കിയത്.
അന്വേഷണം പൂർത്തിയാക്കി ആശുപത്രി ജീവനക്കാർ കുറ്റക്കാരാണെന്നു കണ്ടെത്തിയാൽ ശക്തമായ നടപടിയെടുക്കാനും സാധ്യതയുണ്ട്.