കോട്ടയം മെഡിക്കൽ കോളജ് കള്ളൻമാരുടെ പിടിയിൽ; മകന്‍റെ ചികിത്സയ്ക്കായി ബാഗിൽസൂക്ഷിച്ച പതിനേഴായിരം രൂപയുമായി കള്ളൻ മുങ്ങി; നിലവിളിച്ച് കരഞ്ഞ് വീട്ടമ്മ

 

ഗാ​ന്ധി​ന​ഗ​ർ: കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ മോ​ഷ​ണം പെ​രു​കു​ന്നു. പ​ണ​വും മൊ​ബൈ​ൽ ഫോ​ണു​ക​ളു​മാ​ണ് കൂ​ടു​ത​ലാ​യി ന​ഷ്്ട​പ്പെ​ടു​ന്ന​ത്.

ആ​ശു​പ​ത്രി​യി​ലെ വി​വി​ധ വാ​ർ​ഡു​ക​ളി​ൽ നി​ന്നാ​യി ദി​വ​സ​വും നി​ര​വ​ധി മൊ​ബൈ​ൽ ഫോ​ണു​ക​ളാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്. ക​ഴി​ഞ്ഞ ദി​വ​സം പ​ണ​മ​ട​ങ്ങിയ പ​ഴ്സ് മോ​ഷ​ണം പോ​യ​താ​ണ് ഒ​ടു​വി​ല​ത്തെ സം​ഭ​വം.

11-ാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ൽ ക​ഴി​യു​ന്ന രോ​ഗി​യു​ടെ ബ​ന്ധു​വി​ന്‍റെ പ​ണ​മ​ട​ങ്ങി​യ പേ​ഴ്സാ​ണ് മോ​ഷ​ണം പോ​യ​ത്. ഇ​ടു​ക്കി വ​ണ്ട​ൻ​മേ​ട് പു​റ്റ​ടി പു​ഷ്പാ​ല​യ​ത്തി​ൽ എ​ൽ​സി​യു​ടെ പ​ഴ്സാ​ണ് ന​ഷ്്ട​പ്പെ​ട്ട​ത്.

17000 രൂ​പ​യും തി​രി​ച്ച​റി​യ​ൽ കാ​ർ​ഡും പ​ഴ്സി​ൽ ഉ​ണ്ടാ​യി​രു​ന്നു. എ​ൽ​സി​യു​ടെ മ​ക​ൻ മാ​ർ​ട്ടി​ൻ (25) കാ​റും ബൈ​ക്കും കൂ​ട്ടി​യി​ടി​ച്ച​തി​നെ തു​ട​ർ​ന്ന് കാ​ലി​നു പ​രി​ക്കേ​റ്റ് പ​തി​നൊ​ന്നാം വാ​ർ​ഡി​ൽ ചി​കി​ത്സ​യി​ലാ​ണ്.

ഇ​ന്ന​ലെ 11ന് ​പ​ഴ്സ് രോ​ഗി​യു​ടെ ക​ട്ടി​ലി​നു സ​മീ​പ​ത്തെ അ​ല​മാ​രി​യി​ൽ സൂ​ക്ഷി​ച്ച ശേ​ഷം എ​ൽ​സി കു​ളി​ക്കു​ന്ന​തി​നാ​യി ശു​ചി​മു​റി​യി​ലേക്കുപോ​യി.

ഈ ​സ​മ​യം മോ​ഷ്്ടാ​വ് പ​ഴ്സ് അ​പ​ഹ​രി​ച്ച് പ​ണ​മെ​ടു​ത്ത ശേ​ഷം പ​ഴ്സ് ശു​ചി മു​റി​യു​ടെ സ​മീ​പ​ത്ത് ഉ​പേ​ക്ഷി​ച്ച് ക​ട​ന്നു ക​ള​യു​ക​യും ചെ​യ്തു.

എ​ൽ​സി കു​ളി​മു​റി​യി​ൽ നി​ന്നി​റ​ങ്ങു​ന്ന​തി​നു മു​ന്പ് വാ​ർ​ഡി​ലു​ണ്ടാ​യി​രു​ന്ന​വ​ർ ഇ​വി​ടേ​ക്കെ​ത്തു​ക​യും ഉ​പേ​ക്ഷി​ച്ച നി​ല​യി​ൽ ക​ണ്ട പ​ഴ്സ് സു​ര​ക്ഷാ ജീ​വ​ന​ക്കാ​ര​നെ ഏ​ൽ​പ്പി​ക്കു​ക​യു​മാ​യി​രു​ന്നു.

വി​വ​രം അ​റി​ഞ്ഞ് എ​ൽ​സി സു​ര​ക്ഷാ വി​ഭാ​ഗ​ത്തി​ൽ എ​ത്തി പ​ഴ്സ് തി​രി​ച്ച​റി​ഞ്ഞെ​വെ​ങ്കി​ലും പ​ണം ന​ഷ്ട​പ്പെ​ട്ടി​രു​ന്നു. അ​തീ​വ സു​ര​ക്ഷ​യാ​ണ് മെ​ഡി​ക്ക​ൽ കോ​ള​ജി​ലെ വാ​ർ​ഡു​ക​ളി​ൽ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​തെ​ങ്കി​ലും ഇ​പ്പോ​ഴും മോ​ഷ്ടാ​ക്ക​ളു​ടെ ശ​ല്യം രൂ​ക്ഷ​മാ​ണ്.

വാ​ർ​ഡു​ക​ളി​ൽ ചാ​ർ​ജ് ചെ​യ്യു​ന്ന​തി​നാ​യി ഇ​ട്ടി​രി​ക്കു​ന്ന ഫോ​ണു​ക​ളാ​ണ് മോ​ഷ​ണം പോ​കു​ന്ന​ത്. മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ലെ മോ​ഷ്്ടാ​ക്ക​ളെ പി​ടി​കൂ​ടു​ന്ന​തി​നാ​യി പോ​ലീ​സ് ശ​ക്ത​മാ​യ ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​മു​യ​ർ​ന്നി​ട്ടു​ണ്ട്.

Related posts

Leave a Comment