മോ​ഷ്ടാ​വി​ല്‍​നി​ന്നു കണ്ടെത്തിയ പണം ഉടമയെ തി​രി​കെ ഏ​ൽപ്പിച്ചു‌; മാതൃകയായി മെഡിക്കൽ കോളജ് ജീവനക്കാരൻ


ഗാ​ന്ധി​ന​ഗ​ര്‍: മോഷ്ടാവിൽനിന്നു കണ്ടെത്തിയ പണം ഉടമയെ തിരിച്ചേൽപ്പിച്ച് മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജീ​വ​ന​ക്കാർ മാതൃകയായി. ഇ​ന്ന​ലെ ​രാ​വി​ലെ മെ​ഡി​ക്ക​ല്‍ കോ​ള​ജ് ജ​ന​റ​ല്‍ സ​ര്‍​ജ​റി ഒ​പി വി​ഭാ​ഗ​ത്തി​ലാ​ണ് സം​ഭ​വം.

തെ​ള്ള​കം കു​റി​ച്ചി​യാം​മ​ല​യി​ല്‍ ആ​ന്‍​സ​മ്മ വ​ര്‍​ക്കി​യു​ടെ 5,000 രൂ​പ​യ​ട​ങ്ങു​ന്ന പേ​ഴ്‌​സാ​ണ് മോ​ഷ്ടി​ക്കപ്പെ​ട്ട​ത്. ആ​ന്‍​സ​മ്മ ജ​ന​റ​ല്‍ സ​ര്‍​ജ​റി​വി​ഭാ​ഗ​ത്തി​ലെ ഡോ​ക്ട​റെ കാ​ണു​ന്ന​തി​നാ​യി രോ​ഗി​ക​ള്‍​ക്കും കൂ​ട്ടി​രി പ്പു​കാ​ര്‍​ക്കു​മു​ള്ള ക​സേ​ര​യി​ല്‍ ഇ​രി​ക്കു​ക​യാ​യി​രു​ന്നു.

ഇ​തി​നി​ട​യി​ല്‍ ​സ​മീ​പ​ത്തെ ക​സേ​ര​യി​ല്‍വച്ചിരുന്ന പേ​ഴ്‌​സ് കാണാതാകുകയായിരുന്നു. തു​ട​ര്‍​ന്ന് അ​ന്വേ​ഷ​ണ കൗ​ണ്ട​റി​ല്‍ ഡ്യൂ​ട്ടി​യി​ലു​ണ്ടാ​യി​രു​ന്ന എം.ആ​ര്‍. രാ​ജേ​ന്ദ്ര​നെ​ വി​വ​രം അ​റി​യി​ച്ചു.​

അ​ദ്ദേ​ഹം ഉ​ട​ന്‍ ത​ന്നെ മൈ​ക്കി​ലൂ​ടെ പ​ണം ന​ഷ്ട​പ്പെ​ട്ട വി​വ​രം അ​നൗ​ണ്‍​സ് ചെ​യ്തു. പ​ണം മോ​ഷ്ടി​ച്ച​വ​ര്‍ എ​ത്ര​യും പെ​ട്ടെ​ന്ന് അ​ന്വേ​ഷ​ണ കൗ​ണ്ട​റി​ലോ, സെ​ക്യൂ​രി​റ്റി ഓ​ഫീ​സി​ലോ എ​ത്തി​ക്കു​ക ഇ​ല്ലെ​ങ്കി​ല്‍ മോഷ്ടാവിനെ സി​സി​ടി​വി​യി​ലൂ​ടെ ക​ണ്ടെത്തി പോ​ലീ​സി​നു കൈമാറുമെന്നായിരുന്നു അറിയിപ്പ്.

ഒ​രു മ​ണി​ക്കൂ​ര്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ ഒ​രു യു​വാ​വ് ന്യൂ​റോ മെ​ഡി​സി​ന്‍ ഒ.പി വി​ഭാ​ഗ​ത്തി​ല്‍ ഡ്യൂ​ട്ടി‍യിലുണ്ടായിരുന്ന കെ.​കെ. വി​ജ​യ​മ്മ​യു​ടെ കൈയിൽ പേഴ്സ് ഏൽപ്പിക്കുകയായിരുന്നു. തുടർന്ന് ഉടമയെ പേഴ്സ് തിരികെയേൽപ്പിച്ചു.

Related posts

Leave a Comment