ഗാന്ധിനഗര്: കോട്ടയം മെഡിക്കൽ കോളജിൽ ഐസിയുവിന് 500 രൂപയും വെന്റിലേറ്ററിന് 750 രൂപയും രോഗികളില്നിന്ന് ഈടാ ക്കാനു ള്ള തീരുമാനം ഉടന് പിന്വലിക്കണമെന്ന് ആവശ്യപ്പെട്ട് യൂത്ത് കോണ്ഗ്രസ് ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തില് മെഡിക്കല് കോളജ് സൂപ്രണ്ട് ഓഫീസ് ഉപരോധിച്ചു. ഡിസിസി ജനറല് സെക്രട്ടറി എം. മുരളി സമരം ഉദ്ഘാടനം ചെയ്തു.
മെഡിക്കല് കോളജ് വികസന സമിതി ജനങ്ങളില്നിന്ന് പിരിക്കുന്ന പണം അനധികൃതമായി നടത്തിയ രാഷ്ട്രീയ നിയമനങ്ങള്ക്ക് ശമ്പളം നല്കാനും ധൂര്ത്തടിക്കാനും വേണ്ടിയാണ് വിനിയോഗിക്കുന്നതെന്നും തീരുമാനങ്ങള് എടുക്കുന്നതിനു മന്ത്രി വി.എന്. വാസവന് കൂട്ടുനില്ക്കുകയാണെന്നും എം. മുരളി പറഞ്ഞു.
യൂത്ത് കോണ്ഗ്രസ് ജില്ലാ പ്രസിഡന്റ് ഗൗരിശങ്കര് അധ്യക്ഷത വഹിച്ചു. ഡിസിസി ജനറല് സെക്രട്ടറി ജോബിന് ജേക്കബ്, ഏറ്റുമാനൂര് കോണ്ഗ്രസ് നിയോജകമണ്ഡലം പ്രസിഡന്റ് സോബിന് തെക്കേടം, യൂത്ത് കോണ്ഗ്രസ് സംസ്ഥാന സെക്രട്ടറി രാഹുല് മറിയപ്പള്ളി തുടങ്ങിയവർ പ്രസംഗിച്ചു.