കോട്ടയം: ചിത്രകാരന്മാർക്ക് സഹായവും പ്രോത്സാഹനവും സർക്കാർ നല്കണമെന്ന് ചലച്ചിത്ര താരം കോട്ടയം നസീർ. തപസ്യ കലാ സാഹിത്യ വേദിയുടെ ആഭിമുഖ്യത്തിൽ സംസ്ഥാന ചിത്രകാര സംഗമം കോട്ടയത്ത് ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. ചിത്രകാരന്മാരുടെ പ്രശ്നങ്ങൾ പരിഹരിക്കുന്നതിനും അവരുടെ കൂട്ടായ്മകൾ സംഘടിപ്പിക്കുന്നതിനും തപസ്യ ചെയ്യുന്ന പ്രവർത്തനങ്ങൾ പ്രശംസനീയമാണെന്നും അദ്ദേഹം പറഞ്ഞു.
തപസ്യ സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് പ്രഫ. പി.ജി. ഹരിദാസ് അധ്യക്ഷനായി. രവിവർമ്മ കോളജ് ഓഫ് ഫൈൻ ആർട്ട്സിലെ മുൻ പ്രിൻസിപ്പാൾ പ്രഫ. ടി.എ.എസ്. മേനോൻ, ലളിതകലാ അക്കാദമി മുൻ ചെയർമാൻ കെ.എ. ഫ്രാൻസിസ്, തപസ്യ സംസ്ഥാന സെക്രട്ടറി പി.ജി. ഗോപാലകൃഷ്ണൻ, ശിവകുമാർ അമൃതകല, എൻ. ശ്രീനിവാസൻ, ബിബിരാജ് നന്ദിനി, പി.ജി. ഗോപാലകൃഷ്ണൻ, പി.എൻ. ബാലകൃഷ്ണൻ, വി.ജി. ജയദേവ്, വി.എസ്. മധു എന്നിവർ പ്രസംഗിച്ചു.