ചങ്ങനാശേരി: കൂനന്താനം ആലുങ്കൽ എ.ജെ. സ്കറിയയുടെ വീട്ടിൽ മോഷണം. ഉറങ്ങിക്കിടന്ന മരുമകളുടെ മൂന്നു പവന്റെ പാദസരങ്ങൾ മോഷണം പോയി. ഇന്നലെ രാത്രിയാണു സംഭവം. വീടിന്റെ കതകിന്റെ പൂട്ടുതുറന്ന് അകത്തുകടന്ന മോഷ്ടാക്കൾ വീടു മുഴുവൻ പരിശോധന നടത്തി.
ഇതിനുശേഷമാണ് ഉറങ്ങിക്കിടന്ന യുവതിയുടെ പാദസരങ്ങൾ മോഷ്ടിച്ചു രക്ഷപ്പെട്ടത്.അടുക്കളയിൽനിന്നും ഒരു വെട്ടുകത്തിയും മോഷണംപോയിട്ടുണ്ട്.സ്കറിയ നല്കിയ പരാതിയുടെ അടിസ്ഥാനത്തിൽ ചങ്ങനാശേരി പോലീസ് സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചു.