കോട്ടയം: പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ച കേസില്‍ നാലുപേരെ പോലീസ് അറസ്റ്റ് ചെയ്തു. തിരുവാര്‍പ്പ് കാഞ്ഞിരംജെട്ടി പള്ളത്തുശേരില്‍ മോഹിത് വര്‍ഗീസ് മാത്യു (36), ജെബിന് ജോസഫ്(26), വേളൂര്‍ ചുങ്കത്ത് മുപ്പതില്‍ പരുവക്കുളം പി.കെ. ജിബിന്‍ (29), 20ല്‍ചിറ ഇ.എസ്. രാജീവ് (43) എന്നിവരെയാണ് കോട്ടയം വെസ്റ്റ് പോലീസ് അറസ്റ്റ് ചെയ്തത്.
കഴിഞ്ഞദിവസം വൈകുന്നേരത്തോടെ പുത്തനങ്ങാടി ഭാഗത്ത് ബഹളമുണ്ടാക്കിയ ഇവരെ പോലീസ് വാഹനത്തിലെത്തി സ്റ്റേഷനിലേക്ക് കൂട്ടിക്കൊണ്ടു വരുന്പോൾ പുറകിലിരുന്ന പോലീസ് ഉദ്യോഗസ്ഥനെ ആക്രമിക്കുകയായിരുന്നു.
തുടര്‍ന്ന് സ്റ്റേഷനില്‍ എത്തിച്ചപ്പോൾ ജീപ്പില്‍നിന്ന് ഇറങ്ങിയശേഷവും ഇവര്‍പോലീസ് ഉദ്യോഗസ്ഥനെ ആക്രമിച്ചു. ഭീകരാന്തരീക്ഷം സൃഷ്ടിച്ച ഇവരെ കൂടുതല്‍ പോലീസ് ഉദ്യോഗസ്ഥര്‍ ചേര്‍ന്ന് അറസ്റ്റ് ചെയ്യുകയായിരുന്നു.