കോട്ടയം: റെയിൽവേ സ്റ്റേഷനിൽ ശീതീകരിച്ച വിശ്രമമുറി യാത്രക്കാർക്കായി തുറന്നു കൊടുത്തു. 40 യാത്രക്കാർക്ക് ഒരേ സമയം വിശ്രമിക്കാൻ സൗകര്യം ലഭ്യമാകുന്ന വിശ്രമമുറി കോട്ടയം റെയിൽവേ സ്റ്റേഷന്റെ ഒന്നാം പ്ലാറ്റുഫോമിലാണ് നിർമാണം പൂർത്തിയായത്.
ഒരു മണിക്കൂർ നേരത്തേക്ക് 30 രൂപയാണ് ഈടാക്കുന്നത്. പുരുഷന്മാർക്കും സ്ത്രീകൾക്കും മൂന്ന് വീതം കുളിമുറിയും, മൂന്ന് വീതം ശുചിമുറിയും ഒരുക്കിയിട്ടുണ്ട്.
ശബരിമല സീസണ് നവംബർ 16ന് ആരംഭിക്കുന്നതിനു മുൻപായി മൂന്ന് നിലയിലുള്ള പിൽഗ്രിം സെന്റർ കൂടി തുറക്കുമെന്ന് തോമസ് ചാഴിക്കാടൻ എംപി അറിയിച്ചു.
ശബരിമല തീർഥാടകർ ഉൾപ്പെടെയുള്ള മുഴുവൻ യാത്രക്കാർക്കും സൗകര്യപ്രദമായ വിശ്രമ സൗകര്യമാണ് കോട്ടയം റെയിൽവേ സ്റ്റേഷനിൽ ഒരുക്കിയിരിക്കുന്നത്.
പിൽഗ്രിം സെന്ററിൽ അയ്യപ്പ·ാർക്ക് വിരി വയ്ക്കാനുള്ള സൗകര്യവും ഒരുക്കിയിട്ടുണ്ട്. മൂന്ന് നിലകളിൽ ഓരോ നിലകളിലും 20 വീതം കുളിമുറിയും, ശുചിമുറിയും ആണ് സജ്ജീകരിച്ചിരിക്കുന്നത്.
ശബരിമല തീർഥാടകർക്കായി കഐസ്ആർടിസി ബസുകൾ റബർ ബോർഡ് ജംഗ്ഷൻ വഴി റെയിൽവേ സ്റ്റേഷനിലേക്ക് എത്തിച്ചേരാൻ കഴിയാത്ത സാഹചര്യം മണ്ണിടിച്ചിൽ മൂലം ഉണ്ടായിട്ടുണ്ട്.
റബർ ബോർഡ് മുതൽ ഗുഡ് ഷെഡ് റോഡിൽ പുതുക്കി നിർമിച്ച പാലം വരെ മണ്ണിടിച്ചിൽ ഉണ്ടായ ഭാഗത്ത് പൈലിംഗ് നടത്തി റോഡ് സുരക്ഷിതമായി പുനർനിർമിക്കാൻ റെയിൽവേ കണ്സ്ട്രക്ഷൻ വിഭാഗം സ്റ്റേഷനിൽ പ്രത്യേക ഡിസൈൻ തയാറാക്കി വരികയാണെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ അറിയിച്ചതായി എംപി അറിയിച്ചു.
ശബരിമല സീസണ് ആരംഭിക്കുന്നതിന് മുൻപായി കഐസ്ആർടിസി ബസുകൾക്ക് റെയിൽവേ സ്റ്റേഷനിലേക്ക് കടന്നു വരാൻ നാഗന്പടം ഗുഡ്സ് ഷെഡ് റോഡ് വഴിയിൽ നടക്കുന്ന നിർമ്മാണ ജോലികൾ അടിയന്തിരമായി പൂർത്തിയാക്കണമെന്ന് കണ്സ്ട്രക്ഷൻ വിഭാഗം ഡെപ്യൂട്ടി ചീഫ് എൻജിനീയർ ഉദാത്ത സുധാകറിന് എംപി നിർദ്ദേശം നൽകി.
രണ്ടാഴ്ചക്കുള്ളിൽ നാഗന്പടം ഗുഡ്ഷെഡ് റോഡിന്റെ നിർമ്മാണ ജോലികൾ പൂർത്തിയാക്കുമെന്ന് ഡെപ്യൂട്ടി ചീഫ് എൻജിനീയർ എംപിക്ക് ഉറപ്പ് നൽകി. റെയിൽവേ വികസനം സംബന്ധിച്ചു കൂടുതൽ ചർച്ചകൾ 25ന് നടത്തും. ു