ഇ​ര​ട്ട​പ്പാ​ത​യാ​യി​ട്ട് ര​ണ്ടു വ​ര്‍​ഷം: കോ​ട്ട​യ​ത്തി​ന് നേ​ട്ട​മൊ​ന്നു​മി​ല്ല; യാ​​ത്ര​​ക്കാ​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ള്‍ വെറുതേയായി 

കോ​​ട്ട​​യം: എ​​റ​​ണാ​​കു​​ളം-​​കോ​​ട്ട​​യം-​​കാ​​യം​​കു​​ളം റൂ​​ട്ടി​​ല്‍ റെ​​യി​​ല്‍​വേ പാ​​ത ഇ​​ര​​ട്ടി​​ക്ക​​ല്‍ പൂ​​ര്‍​ത്തി​​യാ​​യി​​ട്ട് ഇ​​ന്ന​​ലെ ര​​ണ്ടു വ​​ര്‍​ഷം തി​​ക​​ഞ്ഞു.ആ​​റു ഘ​​ട്ട​​ങ്ങ​​ളാ​​യി പാ​​ത ഇ​​ര​​ട്ടി​​ക്കാ​​ന്‍ എ​​ട്ടു വ​​ര്‍​ഷ​​ത്തെ കാ​​ത്തി​​രി​​പ്പു വേ​​ണ്ടി​​വ​​ന്നെ​​ങ്കി​​ലും ചെ​​റു​​താ​​യി​​രു​​ന്നി​​ല്ല യാ​​ത്ര​​ക്കാ​​രു​​ടെ പ്ര​​തീ​​ക്ഷ​​ക​​ള്‍. സ​​മ​​യ​​ക്ലി​​പ്ത​​ത, കൂ​​ടു​​ത​​ല്‍ വ​​ണ്ടി​​ക​​ള്‍, സ്റ്റേ​​ഷ​​ന്‍ വി​​ക​​സ​​നം, മേ​​ല്‍​പാ​​ല​​ങ്ങ​​ള്‍ തു​​ട​​ങ്ങി വ​​ലി​​യ സ്വ​​പ്‌​​ന​​ങ്ങ​​ള്‍.

യാ​​ത്ര​​ക്കാ​​രു​​ടെ എ​​ണ്ണ​​ത്തി​​ല്‍ കോ​​ട്ട​​യം ആ​​റാം സ്ഥാ​​ന​​ത്തു​​ണ്ടാ​​യി​​രി​​ക്കെ ഒ​​രു വ​​ന്ദേ​​ഭാ​​ര​​ത് വ​​ന്ന​​ത​​ല്ലാ​​തെ കാ​​ര്യ​​മാ​​യി പു​​തി​​യ ട്രെ​​യി​​നു​​ക​​ളൊ​​ന്നും കോ​​ട്ട​​യ​​ത്തി​​ന് നേ​​ട്ട​​മാ​​യി​​ല്ല. നി​​ല​​വി​​ല്‍ മം​​ഗ​​ലാ​​പു​​രം മു​​ത​​ല്‍ കോ​​ട്ട​​യം വ​​ഴി തി​​രു​​വ​​ന​​ന്ത​​പു​​രം വ​​രെ 632 കി​ലോ​മീ​റ്റ​ർ പൂ​​ര്‍​ണ​​മാ​​യും ഇ​​ര​​ട്ട​​പ്പാ​​ത​​യു​​ണ്ട്. എ​​റ​​ണാ​​കു​​ളം വ​​രെ​​യു​​ള്ള നി​​ര​​വ​​ധി ട്രെ​​യി​​നു​​ക​​ള്‍ കോ​​ട്ട​​യ​​ത്തേ​​ക്കോ കൊ​​ല്ല​​ത്തേ​​ക്കോ ദീ​​ര്‍​ഘി​​പ്പി​​ക്കാ​​ന്‍ സാ​​ധി​​ക്കും.

കോ​​ട്ട​​യ​​ത്ത് ഇ​​പ്പോ​​ള്‍ അ​​ഞ്ച് പ്ലാ​​റ്റ്‌​​ഫോ​​മു​​ക​​ളും ര​​ണ്ടു വ​​ശ​​ങ്ങ​​ളി​​ല്‍ മേ​​ല്‍​പ്പാ​​ത​​യും എ​​സ്‌​​ക​​ലേ​​റ്റ​​റു​​മു​​ണ്ട്. ബം​​ഗാ​​ള്‍, ഒ​​ഡീഷ, ആ​​സാം സം​​സ്ഥാ​​ന​​ങ്ങ​​ളി​​ല്‍​നി​​ന്ന് ഒ​​രു ല​​ക്ഷ​​ത്തോ​​ളം തൊഴി​​ലാ​​ളി​​ക​​ള്‍​ക്ക് പോ​​യി വ​​രാ​​ന്‍ നി​​ല​​വി​​ല്‍ നാ​​ലു ട്രെ​​യി​​നു​​ക​​ളേ​​യു​​ള്ളൂ.ഹൈ​​ദ​​രാ​​ബാ​​ദ്, ഡ​​ല്‍​ഹി, മും​​ബൈ, ചെ​​ന്നൈ, കോ​​ല്‍​ക്ക​ത്ത എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ലേ​​ക്കു​​ള്ള തി​​ര​​ക്ക് പ​​രി​​ഹ​​രി​​ക്കാ​​നും പു​​തി​​യ വ​​ണ്ടി​​ക​​ളി​​ല്ല.

ശ​​ബ​​രി​​മ​​ല സ്‌​​പെ​​ഷ​​ല്‍ ട്രെ​​യി​​നു​​ക​​ള്‍ സീ​​സ​​ണ്‍ ക​​ഴി​​ഞ്ഞാ​​ല്‍ പി​​ന്‍​വ​​ലി​​ക്കു​​ക​​യാ​​ണ് പ​​തി​​വ്. പു​​തി​​യ ട്രെ​​യി​​ന്‍ ആ​​രം​​ഭി​​ക്കു​​ന്ന​​തി​​ല്‍ റെ​​യി​​ല്‍​വേ ചൂ​​ണ്ടി ക്കാ​ട്ടു​ന്ന പ്ര​​ധാ​​ന പോ​​രാ​​യ്മ കോ​​ട്ട​​യ​​ത്തു പി​റ്റ്‌​ലൈ​ന്‍ ഇ​​ല്ലെ​​ന്നാ​​ണ്.മു​​ട്ട​​മ്പ​​ലം മു​​ത​​ല്‍ കോ​​ട്ട​​യം സ്റ്റേ​​ഷ​​ന്‍ വ​​രെ ഒ​​രു കി​​ലോ​​മീ​​റ്റ​​ര്‍ നീ​​ള​​ത്തി​​ല്‍ ഇ​​പ്പോ​​ള്‍ വെ​​റു​​തേ കി​​ട​​ക്കു​​ന്ന പ​​ഴ​​യ ലൈ​​ന്‍ പി​​റ്റ്‌​ലൈ​​ന്‍ ആ​​ക്കാ​​വു​​ന്ന​​തേ​​യു​​ള്ളൂ.

നി​​ല​​വി​​ല്‍ വേ​​ണാ​​ടും മ​​ല​​ബാ​​റും വ​​ഞ്ചി​​നാ​​ടും പാ​​ല​​രു​​വി​​യും തി​​ങ്ങി​​നി​​റ​​ഞ്ഞു​​ത​​ന്നെ പോ​​കു​​ന്നു. സ്റ്റേ​​ഷ​​നു​​ക​​ളി​​ല്‍ പി​​ടി​​ച്ചി​​ടു​​ന്ന​​തും പ​​തി​​വ്.

കോ​​ട്ട​​യ​​ത്തേ​​ക്ക് നീ​​ട്ടാ​​വു​​ന്ന ട്രെ​​യി​​നു​​ക​​ള്‍
8എ​​റ​​ണാ​​കു​​ളം- ബം​​ഗ​​ളൂ​​രു, എ​​റ​​ണാ​​കു​​ളം-​​ക​​ണ്ണൂ​​ര്‍ ട്രെ​​യി​​നു​​ക​​ള്‍
8എ​​റ​​ണാ​​കു​​ളം – മും​​ബൈ ലോ​​ക​​മാ​​ന്യ​​തി​​ല​​ക് തു​​ര​​ന്തോ എ​​ക്‌​​സ്പ്ര​​സ്

പു​​തി​​യ ട്രെ​​യി​​നു​​ക​​ളു​​ടെ സാ​​ധ്യ​​ത
8കോ​​ട്ട​​യം- മം​​ഗ​​ളൂ​​രു എ​​ക്‌​​സ്പ്ര​​സ്. മം​​ഗ​​ളൂ​​രു​​വി​​ല്‍ അ​​ടി​​സ്ഥാ​​ന ശു​​ചീ​​ക​​ര​​ണം മാ​​ത്രം മ​​തി​​യാ​​കും.
8കോ​​ട്ട​​യം -ബം​​ഗ​​ളൂ​​രു ട്രെ​​യി​​ന്‍ കോ​​ട്ട​​യം, ഇ​​ടു​​ക്കി, പ​​ത്ത​​നം​​തി​​ട്ട ജി​​ല്ല​​ക്കാ​​ര്‍​ക്ക് ആ​​ശ്വാ​​സ​​മാ​​കും.
8കോ​​ട്ട​​യം-​​എ​​റ​​ണാ​​കു​​ളം മെ​​മു

Related posts

Leave a Comment