കോട്ടയം: റെയിൽവേ സ്റ്റേഷനിൽ യാത്രക്കാരന്റെ മൊബൈൽ മോഷ്ടിച്ചയാൾ പിടിയിൽ. തിരുവനന്തപുരം സ്വദേശി മുരുകൻ(58) ആണ് പിടിയിലായത്. ബുധനാഴ്ച പുലർച്ചെ റെയിൽവേ സ്റ്റേഷൻ ഒന്നാം നമ്പർ പ്ലാറ്റ്ഫോമിൽ കിടന്നുറങ്ങുകയായിരുന്ന പാലാ സ്വദേശിയായ യുവാവിന്റെ 25000 രൂപ വിലമതിക്കുന്ന ഫോണാണ് ഇയാൾ മോഷ്ടിച്ചത്.
യുവാവിന്റെ പരാതിയിൽ സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ നാഗന്പടം പ്രൈവറ്റ് ബസ്സ്റ്റാൻഡിനു സമീപത്തുവച്ച് പ്രതിയെ പോലീസ് പിടികൂടി. റെയിൽവേ പോലീസ് സ്റ്റേഷൻ എസ്എച്ച്ഒ റെജി. പി. ജോസഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്. ഇതിനു മുൻപും സമാനമായ കേസുകളിൽ ഇയാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.