എന്തായാലും പീഡനക്കേസില്‍ അകപ്പെട്ടു. ഇനി ഒരു കേസ് കൂടിയായാലും ഒരു ചുക്കുമില്ലെന്നു പറഞ്ഞ് പീഡനക്കേസില്‍ കുടുങ്ങി ജയിലില്‍ കിടന്ന കാമുകന് പുറത്തിറങ്ങി കാമുകിയുമൊത്തുള്ള സ്വകാര്യ ഫോട്ടോകളും വീഡിയോയും പ്രചരിപ്പിച്ചു. ആയിരക്കണക്കിന് ആളുകളിലേക്ക് പ്രചരിപ്പിച്ച ഫോട്ടോയും വീഡിയോയും കണ്ട് കാമുകിയും വീട്ടുകാരും ഞെട്ടി.
ഒടുവില്‍ കാമുകനെതിരേ പീഡന കേസിനു പുറമേ മറ്റൊരു പരാതി കൂടി നല്കി. ഇതോടെ രണ്ടു കേസില്‍ പ്രതിയായി കാമുകന്. കോട്ടയം സ്വദേശിയായ യുവാവാണ് കാമുകിയുടെ ഫോട്ടോയും വീഡിയോയും പ്രരചിപ്പിച്ചത്. രണ്ടാഴ്ച മുന്‍പാണ് പീഡന കേസില്‍ അകത്തായ യുവാവ് ജയില്‍ മോചിതനായത്.
ജയിലില്‍ നിന്ന് പുറത്തിറങ്ങിയ യുവാവ് തന്റെ കൈവശമുണ്ടായിരുന്ന യുവതിയുടെ ചിത്രങ്ങള്‍ സമൂഹ മാധ്യമങ്ങള്‍ വഴി സുഹൃത്തുക്കള്‍ക്കും യുവതിയുടെ ബന്ധുക്കള്‍ക്കുമെല്ലാം അയച്ചു. യുവാവും യുവതിയുമൊത്തുള്ള സ്വകാര്യ നിമിഷങ്ങള്‍ വരെ ഇങ്ങനെ പ്രചരിപ്പിച്ചു. യുവാവും യുവതിയും തമ്മില്‍ നേരത്തേ സ്നേഹത്തിലായിരുന്നപ്പോഴുള്ള ചിത്രങ്ങളും ഇതില്‍ ഉള്‍പ്പെടുന്നു. പീഡന കേസില്‍ ഉള്‍പ്പെട്ട തനിക്കെതിരേ ഇനി ഒരു കേസ്കൂടി വന്നാലും കുഴപ്പമില്ല എന്ന കുറിപ്പോടെയാണ് ചിത്രങ്ങള്‍ പ്രചരിപ്പിച്ചത്. യുവതിയുടെ പരാതിയില്‍ യുവാവിനെതിരേ ഒരു കേസ്കൂടി രജിസ്റ്റര്‍ ചെയ്തു.