കോട്ടയം: കോട്ടയം റിക്കാര്‍ഡ് ചൂടില്‍ ഇന്നലെ കത്തിക്കയറി. 39.5 എന്ന എക്കാലത്തെയും റിക്കാര്‍ഡില്‍ ഉച്ച മുതല്‍ പല തവണ താപനില ഉയര്‍ന്നു. ഐഎംഡിയുടെ വടവാതൂര്‍ സ്റ്റേഷനിലാണ് കോട്ടയത്തെ താപനില പുതിയ ഉയരം തേടിയത്.
ഐഎംഡി ഗ്രാഫില്‍ ഇന്നലെ 40.9 ഡിഗ്രവരെ ഉയര്‍ന്നതായാണ് രേഖ. സംസ്ഥാനത്തെന്നല്ല രാജ്യത്തു തന്നെ ഏറ്റവും ഉയര്‍ന്ന ചൂടായിരുന്നു ഇന്നലെ കോട്ടയത്ത്. ഇക്കൊല്ലം രണ്ടു തവണ കോട്ടയത്ത് 38.9 ഡിഗ്രിവരെ ചൂട് ഉയര്‍ന്നിരുന്നു.
ജില്ലയില്‍തന്നെ പൂഞ്ഞാറിലും കുമരകത്തും താപനില ഇന്നലെ വടവാതൂരിനെക്കാള് ഒരു ഡിഗ്രി കുറവായിരുന്നു. വേനല്‍മഴ പെയ്തേക്കുമെന്ന കാലാവസ്ഥാ പ്രവചനം കാറ്റില്‍പറത്തിയാണ് കൊടുംചൂട് ജനങ്ങളെ വലയ്ക്കുന്നത്. ഏപ്രില്‍വരെ താപനില ഉയര്‍ന്നുനില്‍ക്കാനുള്ള സാഹചര്യമാണ് നിലവിലുള്ളത്.