പാലക്കാടിനേയും പുനലൂരിനേയും പിന്നിലാക്കി വേനൽചൂടിൽ വാടിത്തളർന്നു കോട്ടയം; ജില്ലയിൽ ഇന്നലെ അനുഭവപ്പെട്ടത് 37 ഡിഗ്രി ചൂട്


കോ​ട്ട​യം: പൊ​ള്ളു​ന്ന ചൂ​ടി​ൽ വാ​ടി​ത്ത​ള​രു​ക​യാ​ണു കോ​ട്ട​യം ജി​ല്ല. സം​സ്ഥാ​ന​ത്ത് ഏ​റ്റ​വും കൂ​ടു​ത​ൽ ചൂ​ട് അ​നു​ഭ​വ​പ്പെ​ട്ടി​രു​ന്ന പു​ന​ലൂ​രി​നേ​ക്കാ​ളും പാ​ല​ക്കാ​ടി​നേ​ക്കാ​ളും കൂ​ടു​ത​ൽ ചൂ​ടാ​ണ് ഇ​വി​ടെ ക​ഴി​ഞ്ഞ ദി​വ​സ​ങ്ങ​ളി​ൽ അ​നു​ഭ​വ​പ്പെ​ട്ട​ത്. രാ​ജ്യ​ത്തെ ത​ന്നെ ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യു​ള്ള ന​ഗ​ര​ങ്ങ​ളി​ലൊ​ന്നാ​യി കോ​ട്ട​യം മാ​റി​ക്ക​ഴി​ഞ്ഞെ​ന്നു കാ​ല​വ​സ്ഥ നി​രീ​ക്ഷക​ർ പ​റ​യു​ന്നു.

കോ​ട്ട​യ​ത്ത് ഇ​ന്ന​ലെ അ​നു​ഭ​വ​പ്പെ​ട്ട​ത് 37 ഡി​ഗ്രീ ചൂ​ടാ​ണ്. നി​ല​വി​ൽ ജ​നു​വ​രി​യി​ൽ അ​നു​ഭ​വ​പ്പെ​ട്ടി​ട്ടു​ള്ള ഏ​റ്റ​വും ഉ​യ​ർ​ന്ന താ​പ​നി​ല​യാ​ണി​ത്. കേ​ര​ള​ത്തി​ൽ നെ​ട​ുന്പാ​ശേ​രി വി​മാ​ന​ത്താ​വ​ള​ത്തി​ൽ മാ​ത്ര​മാ​ണ് കോ​ട്ട​യത്തേ​ക്കാ​ൾ കൂ​ടി​യ താ​പ​നി​ല രേ​ഖ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള​ത്.

37.1 ഡി​ഗ്രി​യാ​ണ് നെ​ടു​ന്പാ​ശേ​രി​യി​ലേ​ത്. ചൂ​ട് ഏ​റു​ന്ന​തി​നാ​ൽ പു​റ​ത്തി​റ​ങ്ങാ​ൻ പ​റ്റാ​ത്ത സാ​ഹ​ച​ര്യ​മാ​ണു​ള്ള​ത്. യാ​ത്ര​ക്കാ​ർ​ക്കും പു​റം പ​ണി​ക​ൾ ചെ​യ്യു​ന്ന തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ള​രെ അ​സ്വ​സ്ഥ​ത​യാ​ണ് ചൂ​ടു​ണ്ടാ​ക്കു​ന്ന​ത്. പ​ല ആ​രോ​ഗ്യ​പ്ര​ശ​ന​ങ്ങ​ളും ഇ​തു സൃ​ഷ്ടി​ക്കു​മെ​ന്നു വി​ല​യി​രു​ത്തു​ന്നു.

വെ​യി​ലി​ന്‍റെ കാ​ഠി​ന്യം ഏ​റി​യ​തോ​ടെ മീ​ന​ച്ചി​ലാ​റി​ലും മ​ണി​മ​ല​യാ​റി​ലും ജ​ല​നി​ര​പ്പ് വ​ള​രെ​യ​ധി​കം കു​റ​ഞ്ഞി​രി​ക്കു​ന്നു. ജ​ല​ക്ഷാ​മ​വും ഏ​റി വ​രു​ന്നു​ണ്ട്. പു​തു​വ​ർ​ഷ​ത്തി​ൽ നേ​ര​ത്തെ ത​ന്നെ ചൂ​ടെ​ത്തി​യ​തി​നാ​ൽ താ​മ​സി​യാ​യെ മ​ഴ​യു​ണ്ടാ​കു​മെ​ന്നു പ്ര​തീ​ക്ഷി​ക്കു​ന്നു.

വ​രും​ദി​വ​സ​ങ്ങ​ളി​ൾ താ​പ​നി​ല ഇ​നി​യും വ​ർ​ധി​ക്കു​മെ​ന്നാ​ണ് കാ​ലാ​വ​സ്ഥ നി​രീ​ക്ഷ​ക​ർ പ​റ​യു​ന്ന​ത്. രാ​വി​ലെ 11 മു​ത​ൽ വൈ​കു​ന്നേ​രം നാ​ലു​വ​രെ വെ​യി​ൽ കൊ​ള്ളു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നും ശ​രീ​ര​ത്തി​ലെ ജ​ലാം​ശം ന​ഷ്ട​പ്പെ​ടാ​തി​രി​ക്കാ​ൻ ശു​ദ്ധ​വെ​ള്ളം ധാ​രാ​ളം കു​ടി​ക്ക​ണ​മെ​ന്നും ആ​രോ​ഗ്യ​വ​കു​പ്പി​ന്‍റെ നി​ർ​ദ്ദേ​ശ​വു​മു​ണ്ട്.

Related posts

Leave a Comment