വാട്‌സാപ്പിനെക്കുറിച്ച് പരാതികള്‍ വ്യാപകമാണ്.പലരുടെയും കുടുംബം തകര്‍ക്കുന്നതില്‍ വാട്‌സപ്പിനു പങ്കുണ്ടെന്നാണ് പൊതുവെയുള്ള ധാരണ. ഈ വിശ്വാസത്തിനു ആക്കംക്കൂട്ടുന്നതാണ് കോട്ടയത്തു സംഭവിച്ചതും. കോട്ടയം സ്വദേശിനിയായ വീട്ടമ്മയ്ക്കാണ് ഒരു വാട്‌സപ്പ് സന്ദേശം മൂലം ദാമ്പത്യം നഷ്ടമായത്. വിനയകുമാര്‍ എന്നപേരില്‍ വാട്‌സാപ് വഴി ച്രചരിച്ച വിചിത്ര ചിത്രമാണ് വീട്ടമ്മയുടെ കുടുംബത്തെ തകര്‍ച്ചയുടെ വക്കിലെത്തിച്ചത്. കൂട്ടുകാരിയാണ് തമാശ ചിത്രം വീട്ടമ്മയുടെ ഫോണിലേക്ക് അയച്ചത്. എന്നാല്‍ കഷ്ടകാലത്തിനു മെസേജ് കണ്ടത് ഭര്‍ത്താവും. പൊതുവേ സംശയരോഗിയായ ഭര്‍ത്താവ് ഇതുകണ്ടതോടെ കലിമൂത്തു. ഭാര്യയുടെ ജാരനാണെന്നുകരുതി ഭര്‍ത്താവ് മദ്യപിച്ചെത്തി ഭാര്യയെ തുരുതുരാ തല്ലി.
സംഭവം അവിടെയും നിന്നില്ല. ഭാര്യയുടെ ജാരനെ കണ്ടുവെന്നുപറഞ്ഞ് നാട്ടില്‍ മുഴുവന്‍ പറഞ്ഞുനടന്നു. നാട്ടില്‍ മുഴുവന്‍ ജാരകഥ പാട്ടായതോടെ ഭാര്യ വീടുവിട്ടിറങ്ങി. ഭാര്യയുടെ കൂട്ടുകാരി പലപ്പോഴും ഇത്തരത്തിലുള്ള വാട്‌സപ്പ് സന്ദേശങ്ങള്‍ വീട്ടമ്മയ്ക്ക് അയയ്ക്കുക പതിവാണ്. സന്ദേശത്തിലെ ഉള്ളടക്കം ഇതായിരുന്നു-ഒരു വിനയകുമാര്‍ നിന്നെ അന്വേഷിച്ചെന്നും ഫോണ്‍ നമ്പര്‍ ചോദിച്ചെന്നും ഫോണ്‍ നമ്പര്‍ കൊടുക്കുന്നതിനു മുന്‍പ് ആദ്യം നീ വിനയകുമാറിനെ കണ്ടു നോക്ക്’എന്നു പറഞ്ഞാണ് സന്ദേശം അയച്ചത്.
ആഫ്രിക്കന്‍ സ്വദേശിയുടേതെന്നു തോന്നിക്കുകയാളുടെ ചിത്രവും ഇതിനു താഴെ വിനയകുമാര്‍ എന്നും രേഖപ്പെടുത്തിയിരുന്നു. പക്ഷേ, സംശയാലുവായ ഭര്‍ത്താവ് വിശദീകരണം പോലും ചോദിക്കാതെ മര്‍ദ്ദിക്കുകയായിരുന്നെന്നും വീട്ടമ്മ രാഷ്ട്രദീപികയോട് പറഞ്ഞു. വീട് വിട്ട് ഇറങ്ങിയ വീട്ടമ്മ ഗാന്ധിനഗറിലെ സ്ത്രീ–ശിശു സംരക്ഷണ കേന്ദ്രത്തില്‍ അഭയം തേടി. തുടര്‍ന്നും ഫോണിലൂടെ ഭര്‍ത്താവിന്റെ ഭീഷണി തുടര്‍ന്നതോടെ ഇന്നലെ വനിതാ പൊലീസ് സ്‌റ്റേഷനിലെത്തി പരാതി നല്‍കി.