കോട്ടയം: നഗരമധ്യത്തിൽ യുവതികൾ സുരക്ഷിതരോ? ദിവസങ്ങൾക്കുള്ളിൽ നഗരത്തിൽ രണ്ടു യുവതികൾക്കാണ് അതിക്രമം നേരിട്ടത്.
കഴിഞ്ഞ ദിവസം പകൽ കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ വീട്ടമ്മമാരെ അക്രമി കടന്നു പിടിച്ച സംഭവത്തിനു പിന്നാലെയാണ് ഇന്നലത്തെ സംഭവം.
ഇന്നലെ വൈകുന്നേരം മറ്റൊരു യുവതിക്കു നേരെയായിരുന്നു അതിക്രമം. രാത്രി ഏഴിന് ജനറൽ ആശുപത്രിക്ക് എതിർവശത്തെ എസ്ബിഐ ബാങ്കിനു സമീപത്തുളള ഇട റോഡിലായിരുന്നു സംഭവം.
ഇവിടെയുള്ള ഹോസ്റ്റലിലേക്ക് നടന്നു പോകുകയായിരുന്ന പെണ്‍കുട്ടിയെയാണ് അക്രമി കടന്നു പിടിച്ചത്.
പെണ്‍കുട്ടി ബഹളംവച്ചതോടെ സമീപത്തുള്ളവരും ആശുപത്രി എയ്ഡ് പോസ്റ്റ് ജീവനക്കാരും ഓടിയെത്തിയപ്പോഴേക്കും ആക്രമി ഓടി രക്ഷപ്പെട്ടു.
സംശയം തോന്നിയ ആളെ നാട്ടുകാർ ചേർന്ന് പിടികൂടി വെസ്റ്റ് പൊലീസിൽ ഏൽപ്പിച്ചു.
പൊലീസ് നടത്തിയ അന്വേഷണത്തിൽ യുവതിയെ ആക്രമിക്കാൻ ശ്രമിച്ചയാൾ പിടികൂടിയ ആളല്ലെന്നു കണ്ടെത്തി വിട്ടയച്ചു.