കോട്ടയം: കൊറോണ വൈറസ് വ്യാപനത്തിനെതിരേ നടപ്പാക്കിയ ലോക്ക് ഡൗണിൽനിന്നു കോട്ടയം ജില്ലയെ തുറന്നുകൊടുക്കുന്പോഴും നിയന്ത്രണങ്ങൾ തുടരും.
21 മുതലാണ് ഇളവുകൾ നിലവിൽ വരിക. പൊതുസ്ഥലങ്ങളിലൂടെ സഞ്ചരിക്കുന്നവർ മാസ്ക് ധരിക്കണം. തിരിച്ചറിയൽ കാർഡ് കരുതണം. സാമൂഹിക അകലം പാലിക്കണം. പോലീസ് പരിശോധനകൾ തുടരും.
അനുവദിക്കുന്നത്:
സർക്കാർ ഓഫീസുകൾ.
ജില്ലയ്ക്കുള്ളിൽ യാത്ര ചെയ്യുന്നതിന് അനുമതി വേണ്ട.
റെഡ് സോണിൽ ഉൾപ്പെട്ടവർ ജില്ലയിലെത്തിയാൽ ക്വാറന്റൈൻ.
ഓഫീസുകളിൽ ജീവനക്കാരുടെ ശരീരോഷ്മാവ് പരിശോധിക്കും.
വർക്കിംഗ് വിമൻസ് ഹോസ്റ്റലുകൾ, മറ്റു താമസകേന്ദ്രങ്ങൾക്കു പ്രവർത്തിക്കാം.
കാർഷിക മേഖലയിലെ പ്രവർത്തനങ്ങൾ.
ഫാക്ടറികൾ-വ്യവസായ യൂണിറ്റുകൾ.
അന്തർജില്ലാ യാത്രകൾക്കു നിയന്ത്രണം തുടരും.
സമയക്രമം
രാവിലെ ഒന്പതു മുതൽ രാത്രി ഏഴുവരെ കടകൾ.
രാവിലെ എട്ടു മുതൽ രാത്രി ഏഴുവരെ ഹോട്ടലുകളിലും റസ്റ്ററന്റുകളിലും ഇരുന്നു കഴിക്കാം. രാത്രി എട്ടുവരെ പാഴ്സൽ സർവീസ്.
വസ്ത്രശാലകൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം ആറുവരെ.
ജ്വല്ലറികൾ രാവിലെ ഒന്പതു മുതൽ വൈകുന്നേരം അഞ്ചു വരെ.
ഹാർഡ് വെയർ, വാച്ച് കടകൾ തുടങ്ങിയവ വൈകുന്നേരം ആറു വരെ.
ബാർബർ ഷോപ്പുകൾ രാവിലെ ഏഴു മുതൽ വൈകുന്നേരം ആറു വരെ.
വാഹനങ്ങൾ
സ്വകാര്യ വാഹനങ്ങൾ നിരത്തിലിറക്കാം. ഒരു വാഹനത്തിൽ ഡ്രൈവറും രണ്ടു കുട്ടികളും ഉൾപ്പടെ അഞ്ചു പേർക്കു യാത്ര ചെയ്യാം.
ഓട്ടോറിക്ഷകൾ രാവിലെ ഏഴു മുതൽ രാത്രി ഒന്പതു വരെ.
അനുമതിയില്ലാത്തവ
വിദ്യാഭ്യാസ സ്ഥാപനങ്ങൾ.
വിദ്യാർഥി ഹോസ്റ്റലുകൾ.
പരിശീലന കേന്ദ്രങ്ങൾ.
വിവാഹം, മരണം തുടങ്ങിയവയുമായി ബന്ധപ്പെട്ട ചടങ്ങുകൾക്ക് 20 പേരിൽ അധികമാകരുത്.
ആരാധനാലയങ്ങൾ .
സിനിമാ തിയറ്ററുകൾ.
മാളുകൾ.
ഷോപ്പിംഗ് കോംപ്ലക്സുകൾ.
ജിംനേഷ്യങ്ങൾ.
സ്പോർട്സ് കോംപ്ലസുകൾ.
നീന്തൽക്കുളങ്ങൾ.
പാർക്കുകൾ.
ബാറുകൾ.ഓഡിറ്റോറിയങ്ങൾ.