കോട്ടയം: ഇളവുകൾ നൽകുന്നത് ജില്ലയിൽ ഫലപ്രദമായി പ്രതിരോധ പ്രവർത്തനങ്ങൾ നടത്തി കോവിഡിനെ നിയന്ത്രിച്ചതുകൊണ്ടു മാത്രമാണ്.
വീണ്ടും ജാഗ്രത ഇല്ലാതെ പ്രവർത്തിച്ചാൽ കൂടുതൽ കടുത്ത നടപടികളിലേക്ക് കടക്കേണ്ടി വരും. പൊതു സ്ഥലങ്ങളിൽ മാസ്ക് നിർബന്ധമായും ധരിക്കണം. കൈകൾ സോപ്പിട്ട് കഴുകുന്നതും സാനിറ്ററൈസ് ചെയ്യുന്നതും തുടരുക വേണം.
=എല്ലാ കടകളും തുറക്കാമോ?
എല്ലാ കടകളും തുറക്കാം. കടയിലുള്ളവരും കടയിലെത്തുന്നവരും ജാഗ്രതാനിർദേശങ്ങൾ പുലർത്തണം.
=സർക്കാർ ഓഫീസുകളുടെ പ്രവർത്തനം
സർക്കാർ ഓഫീസുകൾ എല്ലാം പതിവു പോലെ പ്രവർത്തിക്കും. ഓഫീസിലെ ക്രമീകരണങ്ങളോടു സഹകരിക്കണം.
=പൊതുഗതാഗതം
പൊതുഗതാഗതം ജില്ലയ്ക്കുള്ളിൽ അനുവദിക്കും. സ്വകാര്യ ബസുടമകളുമായും കഐസ്ആർടിസിയുമായി ഇന്ന് ചർച്ച നടത്തും. ഇന്ന് തീരുമാനം ഉണ്ടാകും.
=സ്വകാര്യ വാഹനങ്ങൾ
സ്വകാര്യ വാഹനങ്ങൾക്ക് ഓടാം. പാസ് കരുതേണ്ടതില്ല. ഒറ്റ, ഇരട്ട നന്പർ നിബന്ധന കോട്ടയത്തുണ്ടാവില്ല. വാഹനങ്ങളുടെ അമിത സഞ്ചാരമുണ്ടായാൽ പോലീസ് നിയന്ത്രണം അനിവാര്യമായി വരും. ഓട്ടം ജില്ലയ്ക്കുള്ളിൽ പരിമിതം. അതിർത്തിക്കപ്പുറം നിബന്ധനകൾ കർക്കശം.
=ഓട്ടോ, ടാക്സി
ഓട്ടോ ടാക്സി സർവീസ് നടത്താം. ഓട്ടോയിലും ടാക്സിയിലും ഡ്രൈവറും രണ്ടു പേരെയും മാത്രമേ അനുവദിക്കൂ.
=ആരാധനാലയങ്ങൾ
ആരാധനാലയങ്ങൾ തുറക്കാൻ പാടില്ല. നിലവിലെ നിയന്ത്രണങ്ങളും നിബന്ധനയും തുടരും. അഞ്ചുപേരിൽ കവിയരുത്.
=ബാറുകൾ, ബിവറേജസ്
മദ്യവിൽപ്പന കർശനമായി തടഞ്ഞിരിക്കുകയാണ്. സർക്കാർ തീരുമാനം വന്നതിനു ശേഷം മാത്രം തുറക്കും.
=ഹോട്ടലുകൾ, ഭക്ഷണ ശാലകൾ
ഹോട്ടലുകളും ഭക്ഷണശാലകളും തുറക്കാം. രാവിലെ ഏഴു മുതൽ രാത്രി ഏഴുവരെ ഇരുന്നു ഭക്ഷണം കഴിക്കാം. സാമൂഹിക അകലം പാലിച്ച് സീറ്റുകൾ ക്രമീകരിക്കണം. രാത്രി ഏഴു മുതൽ എട്ടുവരെ പാഴ്സൽ സർവീസും നടത്താം.
=മറ്റു ജില്ലകളിൽനിന്നു കോട്ടയത്തു വന്ന് ജോലി ചെയ്യുന്നവർക്ക്മറ്റു ജില്ലകളിൽ നിന്നും കോട്ടയത്തു വന്നു ജോലി ചെയ്യുന്നതിനു തടസമില്ല. ദിവസേനയുള്ള വന്നു പോക്ക് അനുവദിക്കില്ല.
=മരണം, സംസ്കാര ചടങ്ങുകൾ, വിവാഹം
20 പേരിൽ കൂടുതൽ പേരെ ചടങ്ങുകളിൽ അനുവദിക്കില്ല
=പ്രഭാതനടത്തം, വ്യായാമം
പ്രഭാത സവാരിക്കു നിയന്ത്രണമില്ല. കൂട്ടം കൂടി നടക്കുന്നത് അനുവദിക്കില്ല. ക്ലബുകൾ, സ്പോർട്സ് കോംപ്ലക്സ് എന്നിവ തുറക്കില്ല
=ബാർബർ ഷോപ്പ്
ഞായർ ഒഴികെ എല്ലാ ദിവസവും തുറക്കാം. സാമൂഹിക അകലവും ജാഗ്രതയും പാലിക്കണം. എസി പാടില്ല. രണ്ടിൽ കൂടുതൽ ആളുകൾ ഒരേ സമയം അകത്ത് കാത്തിരിക്കാൻ പാടില്ല
=ആശുപത്രികൾ
നിലവിൽ തടസമില്ലാതെ പ്രവർത്തിക്കുന്നുണ്ട്.
=കാർഷിക മേഖല
കാർഷിക ജോലികൾക്കു തടസമില്ല. കൂട്ടംകൂടി നിന്നുള്ള ജോലികൾ ഒഴിവാക്കണം. തൊഴിലുറപ്പു ജോലി നടത്താം.