കൊറോണ വൈറസ് വ്യാപനം ഒതുങ്ങാൻ നാലഞ്ചു മാസംവരെ വേണ്ടിവന്നേക്കാം. ആഗോളതലത്തിൽ കൂടുതൽ പ്രദേശങ്ങളിലേക്ക് കോവിഡ് വ്യാപനമുണ്ടാകുന്നതിനാൽ ഇവിടെയും പൊതുജാഗ്രതയിൽ നേരിയ വീഴ്ചപോലും പാടില്ല.
ജില്ലയിൽ ജാഗ്രത തുടരണം. ക്വാറന്റൈനിൽ 30-ാം ദിവസം വരെ രോഗം പുറത്തുവന്നതായി റിപ്പോർട്ടുണ്ട്. 14-28 ദിവസങ്ങൾ എന്ന പരിധിക്കപ്പുറം ജാഗ്രത തുടരണം.
ജില്ലയിൽ കൂടുതലായി സമൂഹവ്യാപനം ഉണ്ടായിട്ടില്ല. അതിനാൽ സാമൂഹ്യ അകലം തുടർന്നും പാലിക്കണം.
മഹാരാഷ്ട്ര, തമിഴ്നാട് എന്നിവിടങ്ങളിൽ രോഗവ്യാപനം കൂടുതലായിരിക്കെ ഇതരസംസ്ഥാനങ്ങളിൽനിന്നുള്ള ചരക്കു ലോറികൾ എത്തിയാൽ ചരക്കിറക്കി അപ്പോൾത്തന്നെ മടങ്ങണം. ഇത്തരം വാഹനങ്ങൾ ഇവിടെ തങ്ങാൻ പാടില്ല. ഇവരുമായി അനാവശ്യമായ സന്പർക്കം വേണ്ട.
ഇതരസസംസ്ഥാന യാത്രകൾ ഒഴിവാക്കുക
തുറന്നുവച്ച ഭക്ഷണക്കടകളിൽ കൂട്ടമായി ഇരുന്ന് കഴിക്കാൻ പാടില്ല. ഭക്ഷണപ്പൊതികൾ വിൽക്കാൻ മാത്രമേ പാടുള്ളു.
കടകന്പോളങ്ങളിൽ കൂട്ടം കൂടാൻ പാടില്ല. ഏറ്റവും കുറച്ചു സമയം പൊതുസന്പർക്കം മതി.
എപ്പോഴും, എല്ലാവരും മാസ്ക്ക് ധരിക്കുക. സാനിറ്റൈസേഷനിൽ വീഴ്ച പാടില്ല.
വൈറസ് വ്യാപനത്തിൽ കാലാവസ്ഥ ഘടകമല്ല. കോവിഡ് വേനലിൽ കുറയും തണുപ്പുകാലത്ത് കൂടും എന്നതിൽ കഴന്പില്ല. കൊറോണ വൈറസ് ലോകവ്യാപകമാണ്.
വരുംദിനങ്ങളിൽ കൊറോണ മുൻകരുതൽ പോലെ കൊതുകിനെയും നശിപ്പിക്കണം. ഡെങ്കിപ്പനിക്ക് സാധ്യതയേറുന്നു. വീടിനുള്ളിലും മുറ്റത്തും വെള്ളം കെട്ടിക്കിടന്നു കൊതുകു വളരാൻ പാടില്ല.