കോട്ടയം: കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യനും വൈസ് ചെയര്മാന് ബി. ഗോപകുമാറിനുമെതിരേ എല്‍ഡിഎഫ് കൊണ്ടുവന്ന അവിശ്വാസ പ്രമേയം മറ്റന്നാൾ ചര്‍ച്ചയ്ക്കെടുക്കും.
നഗരസഭയിലെ ക്ലറിക്കല്‍ ഉദ്യോഗസ്ഥന് പെന്ഷന് ഫണ്ടിൽനിന്നു മൂന്നു കോടി രൂപ തട്ടിയെടുത്തതില്‍ പ്രതിഷേധിച്ച് ചെയര്‍പേഴ്സനും വൈസ് ചെയര്‍മാനുമെതിരേ എല്‍ഡിഎഫ് നടത്തിവരുന്ന സമരത്തിന്റെ തുടര്‍ച്ചയായിട്ടാണ് അവിശ്വാസത്തിനു നോട്ടീസ് നല്‍കിയത്.
പ്രതിപക്ഷ നേതാവ് ഷീജ അനില്‍ നല്‍കിയിരിക്കുന്ന അവിശ്വാസത്തില്‍ എല്‍ഡിഎഫിലെ 21 പേര് ഒപ്പിട്ടിണ്ട്. ഒരാള്‍ക്ക് വിദേശത്ത് ആയതിനാല്‍ ഒപ്പിടാന്‍ സാധിച്ചില്ല. പ്രമേയ ചര്ച്ചയ്ക്കെടുക്കന്ന ദിവസം അംഗം ഹാജരാകും. ആറുമാസം മുമ്പ് എല്‍ഡിഎഫ് കൊണ്ടുവന്ന ആവിശ്വാസം പരാജയപ്പെട്ടിരുന്നു.
നഗരസഭയില്‍ ആകെയുള്ള 52 അംഗങ്ങളില്‍ എല്‍ഡിഎഫ്22, യുഡിഎഫ് 21, ബിജെപിഎട്ട്, സ്വതന്ത്രഒന്ന് എന്നിങ്ങനെയാണ് കക്ഷിനില. യുഡിഎഫിന്റെ പിന്തുണയിലാണ് സ്വതന്ത്ര അംഗം ബിന്‍സി സെബാസ്റ്റ്യന്‍ നറുക്കെടുപ്പിലൂടെ അധ്യക്ഷസ്ഥാനത്തെത്തിയത്. ബിജെപി പിന്തുണയോടെ മാത്രമേ അവിശ്വാസ പ്രമേയം പാസാക്കാനാകൂ.
നഗരസഭയിലെ അഴിമതിയാരോപിച്ച് ബിജെപി കഴിഞ്ഞദിവസങ്ങളില്‍ നടത്തിയ സമരത്തില്‍ ആത്മാര്‍ഥതയുണ്ടെങ്കില്‍ അവിശ്വാസപ്രമേയത്തെ പിന്തുണയ്ക്കണമെന്ന് സിപിഎം ആവശ്യപ്പെട്ടിരുന്നു.
യുഡിഎഫ്. ഭരണം അവസാനിപ്പിക്കണമെന്ന് ആഗ്രഹിക്കുന്നെങ്കില്‍ അവിശ്വസപ്രമേയത്തെ പിന്തുണയ്ക്കണം. നഗരസഭയിലെ അഴിമതി അവസാനിപ്പിക്കുന്നതിന് ബിജെപിക്ക് അവസരം നല്‍കുകയാണെന്നും പിന്തുണ ചോദിക്കുകയെല്ലന്നുമാണ് സമരം ഉദ്ഘാടനം ചെയ്ത സിപിഎം സംസ്ഥാന കമ്മിറ്റിയംഗം കെ. അനില്‍കുമാര്‍ ആവശ്യപ്പെട്ടത്.
കഴിഞ്ഞതവണ അവിശ്വാസപ്രമേയത്തില്‍ യുഡിഎഫിനൊപ്പമായിരുന്നു. ഇത്തവണ ബിജെപി ഇതുവരെ നിലപാടു വ്യക്തമാക്കിയിട്ടില്ല. നഗരസഭയുടെ പെന്ഷന് ഫണ്ടില്‍ തിരിമറി നടത്തിയാണ് അഖില്‍ സി.വര്‍ഗീസ് എന്ന ജീവനക്കാരന് കോടികള്‍ തട്ടിയെടുത്തത്. സംഭവം പുറത്തായതോടെ ഇയാൾ ഉള്‍പ്പെടെ നാലു ജീവനക്കാരെ സര്‍വീസില്‍നിന്ന് സസ്പെന്ഡു് ചെയ്തിരുന്നു. ഇപ്പോള്‍ ക്രൈം ബ്രാഞ്ച് അന്വേഷണം നടക്കുകയാണ്.