റോഷാക്കിലൂടെയാണ് പുതിയ തലമുറയുടെ മീറ്റര്‍ പിടിക്കാന്‍ കഴിഞ്ഞത്. സ്റ്റേജ് പ്രോഗ്രാമിലൂടെ വന്ന ആള് എന്ന നിലയില്‍ ശബ്ദത്തിലും അംഗചലനങ്ങളിലും ചടുലത കൂടുതലായിരുന്നു.
ഇന്നത്തെ സിനിമയ്ക്ക് അത് വേണ്ട. മമ്മൂക്കയാണ് ബാവൂട്ടിയുടെ നാമത്തിലേക്ക് എന്നെ വിളിച്ചത്. ഫ്രീയാണെങ്കില്‍ രണ്ട് ദിവസത്തേക്ക് സെറ്റിലേക്ക് വരാന്‍ പറഞ്ഞു.
ആ ചിത്രത്തിലെ ശ്രീനിവാസന് എന്ന കഥാപാത്രത്തിന് നീലേശ്വരം ഭാഷയാണ്. അത് വഴങ്ങണം. ആദ്യ സീന്‍ ഷൂട്ട് ചെയ്തപ്പോള്‍ തന്നെ ജി.എസ്. വിജയന് സാറും രഞ്ജിയേട്ടനും മമ്മൂക്കയും ഹാപ്പിയായി. റിലീസ് ചെയ്തതിനുശേഷം മമ്മൂക്ക പറഞ്ഞു, ബാവൂട്ടിയില്‍ നിന്റെ കഥാപാത്രത്തെയാണ് എന്റെ ഭാര്യയ്ക്കിഷ്ടപ്പെട്ടതെന്ന്. -കോട്ടയം നസീർ