കോട്ടയം: വിവാഹ വാഗ്ദാനം നൽകി പണം തട്ടുന്ന സ്ത്രീകളുടെ സംഘം കോട്ടയത്ത് വിലസുന്നു. മാനഹാനി ഭയന്ന് പലരം പരാതി നൽകാത്തതാണു ഇവർക്ക് പ്രചോദനമാകുന്നത്.
നിരവധി പേരിൽനിന്നും പണം തട്ടിപ്പ് നടത്തിയിട്ടുള്ളതായി പരാതി ഉയരുന്നു.
കോട്ടയം, ആലപ്പുഴ, എറണാകുളം ജില്ലയിൽ നിരവധി യുവാക്കളെ വശീകരിച്ചു കെണിയിൽപ്പെടുത്തിയിട്ടുണ്ട്. കെണിയിൽപ്പെടുന്ന യുവാക്കളെ ഭീഷണിപ്പെടുത്തി പണം തട്ടുന്നതിനു മാഫിയസംഘവും ഇവർക്കു പിന്നിൽ പ്രവർത്തിക്കുന്നു.
മറ്റു ബന്ധുക്കളില്ലെന്നും സാന്പത്തികമായി വളരെ ഉന്നത നിലയിലാണെന്നും ധരിപ്പിച്ചാണു യുവാക്കളെ സ്ത്രീകൾ ആകർഷിപ്പിക്കുന്നത്.
ഉന്നത വിദ്യാഭ്യാസം ഉണ്ടെന്നും വ്യക്തമാക്കുന്നു. കൂടുതൽ അടുത്തു കഴിയുന്പോൾ വിവാഹത്തിനു നിർബന്ധിപ്പിക്കും.
പിന്നീട് പണം ആവശ്യപ്പെടുകയും പണം നൽകിയില്ലെങ്കിൽ വിവാഹത്തിൽനിന്നും പിൻമാറുകയും പീഡനത്തിനു പോലീസിൽ കേസ് നൽകുമെന്നു സ്ത്രീ ഭീഷണിപ്പെടുത്തുകയുമാണു ചെയ്യുന്നത്.
പോലീസിൽ പരാതി നൽകുന്നതിനും കോടതിയിൽ കേസ് നടത്തുന്നതിനും സ്ഥിരമായി അഭിഭാഷകരെ നിയോഗിച്ചിരിക്കുകയും ചെയ്തിരിക്കുകയാണ്.
ഈ സംഘത്തിൽ പ്രവർത്തിക്കുന്നവരിൽ രാഷ്ട്രീയക്കാരും അഭിഭാഷകനായ ഒരാളും ചേർന്നാണു തട്ടിപ്പ് ആസൂത്രണം ചെയ്യുന്നത്. കൊച്ചി കേന്ദ്രീകരിച്ചുള്ള ‘അങ്കിൾ’ ആണു തട്ടിപ്പ് സംഘത്തിനു ചുക്കാൻ പിടിക്കുന്നത്.
40 മുതൽ 55 വയസ് പ്രായമുള്ള സ്ത്രീകളാണു തട്ടിപ്പിനുവേണ്ടി രംഗത്തുവരുന്നത്. പോലീസിൽ സ്വാധീനമുള്ള രാഷ്ട്രീയക്കാർ ഇവർക്കായി രംഗത്തുവരുകയും ചെയ്യുന്നുണ്ട്.