കുമരകം: ബ്രോയിലര്‍ കോഴിമുട്ടയിൽ പ്ലാസ്റ്റിക്കിന്റെ അംശമുള്ളതായി പരാതി.
കുമരകത്തെ രണ്ടു വീടുകളിൽ മാർക്കറ്റിൽ നിന്നുവാങ്ങിയ കോഴിമുട്ട ഉപയോഗിച്ച് ബുൾസെ ഉണ്ടാക്കിയപ്പോഴാണ് പ്ലാസ്റ്റിറ്റിക് ഉരുകുന്നതിന്റെ അസഹനീയമായ ഗന്ധമുണ്ടായത്.
സംശയം തോന്നിയതോടെ പാചകം ചെയ്ത ബുൾസെ കത്തിച്ച് നോക്കിയപ്പോൾ പ്ലാസ്റ്റിക് കത്തുന്നതു പോലെ കത്തുന്നതായും വീട്ടുകാർ പറഞ്ഞു.
കുമരകം വടക്കുംഭാഗത്ത് കളംന്പുകാട്ടുശേരി പാപ്പച്ചന്റെ വീട്ടിലും സമീപത്തുള്ള മറ്റൊരു വീട്ടിലുമാണ് മുട്ടയിൽ പ്ലാസ്റ്റിക് അംശം കണ്ടെത്തിയത്.
സാധാരണ മുട്ടയുടെ ഉണ്ണി സൂക്ഷിച്ചില്ലെങ്കിൽ ബുൾസെ ഉണ്ടാക്കുന്പോൾ പൊട്ടിപ്പോകും. എന്നാൽ ഇത്തരം മുട്ടയുടെ ഉണ്ണി പൊട്ടുകയില്ലെന്നും വീട്ടുകാർ പറയുന്നു.