നാദാപുരം: ലോകസഭ തെരഞ്ഞെടുപ്പിന്റെ മുന്നോടിയായി സമാധാപരമായ അന്തരീക്ഷം നിലനിർത്താൻ നാദാപുരം പോലീസ് സ്റ്റേഷൻ പരിധിയിൽ നിയന്ത്രങ്ങൾ കൊണ്ടുവരാൻ നാദാപുരം സിഐ രാജീവൻ വലിയ വളപ്പിന്റെ അധ്യക്ഷതയിൽ ചേർന്ന സർവ്വകക്ഷി യോഗത്തിൽ തീരുമാനം.
പ്രചാരണ അവസാനിക്കുന്ന 21ന് നാദാപുരം, കല്ലാച്ചി ഉൾപ്പെടെയുള്ള ടൗണുകളിൽ കൊട്ടി കലാശം ഒഴിവാക്കി. ഉൾപ്രദേശങ്ങളിലെ പ്രധാന കേന്ദ്രങ്ങളിൽ പ്രകടനവും ജാഥകളും നടത്തണം. ജാഥകളും പ്രകടനങ്ങളും രാഷ്ട്രീപാർട്ടി നേതൃത്വത്തിന്റെ പരിപൂർണ്ണ നിയന്ത്രണത്തിൽ നടത്താൻ തീരുമാനിച്ചു.
ബൈക്ക് റാലി അനുവദിക്കില്ല ,ലോറിയിൽ ആളുകളെ കയറ്റി പ്രചരണം നടത്താൻ പാടില്ല, ഉച്ചഭാഷണിയുടെ ദുരുപയോഗം തടയൻ കർശ്ശന നിയന്ത്രിക്കാനും ധാരണയായി. എസ്ഐ എസ്.നിഖിൽ ,ടി.കണാരൻ, എ. സജീവൻ, കെ.ടി.കെ. ചന്ദ്രൻ, പോക്കു ഹാജി, ടി.ബാബു,എ എസ് ഐമാരായ ബാബു കക്കട്ടിൽ അനിൽകുമാർ എന്നിവർ സംസാരിച്ചു.