മട്ടന്നൂർ: ലോകസഭ തെരഞ്ഞെടുപ്പ് കൊട്ടിക്കലാശത്തിനിടെ മട്ടന്നൂർ ബസ് സ്റ്റാൻഡിലുണ്ടായ സംഘർഷവുമായി ബന്ധപ്പെട്ട് ആറു യുഡിഎഫ് പ്രവർത്തകരെ മട്ടന്നൂർ പോലീസ് അറസ്റ്റ് ചെയ്തു.
പൊറോറയിലെ സുനിൽ (32), കയനിയിലെ മുഹമ്മദ് റഫീക്ക് (37), എടയന്നൂരിലെ ഷബീർ (29), ചാവശേരിയിലെ ഷഹാദ് (27), എടയന്നൂരിലെ മുനീബ് (22), കൊടോളി പ്രത്തെ ഹരികൃഷ്ണൻ (19) എന്നിവരെയാണു മട്ടന്നൂർ എസ്ഐ ടി.വി.ധനഞ്ജയദാസും സംഘവും ചേർന്നു അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസം സിപിഎം പ്രവർത്തകനായ തില്ലങ്കേരി പള്ള്യത്തെ എം. പ്രജിത്തിനെ (23) യും പോലീസ് അറസ്റ്റ് ചെയ്തിതിരുന്നു.അറസ്റ്റിലായവരെ മട്ടന്നൂർ ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. കഴിഞ്ഞ മാസം 21ന് വൈകുന്നേരം മട്ടന്നൂർ ബസ് സ്റ്റാൻഡിൽ എൽഡിഎഫ്, യുഡിഎഫ് പ്രവർത്തകർ തമ്മിലുണ്ടായ സംഘർഷത്തിൽ പോലീസുകാർ ഉൾപ്പെടെ നിരവധി പേർക്ക് പരിക്കേറ്റിരുന്നു.