കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി​യി​ലെ തീ​പി​ടി​ത്തം: ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചു സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ; ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി ഇ​ങ്ങ​നെ…

കൊ​ട്ടി​യൂ​ർ: കൊ​ട്ടി​യൂ​ർ നീ​ണ്ടു​നോ​ക്കി​യി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​തി​ൽ ദു​രൂ​ഹ​ത വ​ർ​ധി​പ്പി​ച്ചു സി​സി ടി​വി ദൃ​ശ്യ​ങ്ങ​ൾ. ദൃ​ശ്യ​ങ്ങ​ളി​ൽ കാ​ണു​ന്ന​തി ഇ​ങ്ങ​നെ: ചൊ​വ്വാ​ഴ്ച്ച പു​ല​ർ​ച്ചെ 1.46 ന് ​മു​ണ്ടും ഷ​ർ​ട്ടും ധ​രി​ച്ച ഒ​രാ​ൾ മേ​ലെ കൊ​ട്ടി​യൂ​ർ ഭാ​ഗ​ത്തു നി​ന്നും വ​രു​ന്നു. 1.50 ന് ​ഇ​യാ​ൾ ക​ട​യു​ടെ പി​ന്നി​ലേ​ക്കു പോ​കു​ന്നു തു​ട​ർ​ന്നു 1.56 ന് ​ക​ട​യു​ടെ പി​ൻ​ഭാ​ഗ​ത്തു മു​ക​ളി​ലാ​യി തീ ​ഉ​യ​രു​ന്നു.

അ​തേ​സ​മ​യം ത​ന്നെ വ​ന്ന​യാ​ൾ നേ​ര​ത്തേ​വ​ന്ന അ​തേ ഭാ​ഗ​ത്തേ​ക്കു തി​രി​ച്ചു​പോ​കു​ന്നു. തു​ട​ർ​ന്നു തീ ​ക്ര​മാ​നു​സ്ര​ത​മാ​യി വ​ർ​ധി​ക്കു​ന്നു. പി​ന്നീ​ട് 2.50 എ​ത്തി​യ ബൈ​ക്ക് യാ​ത്രി​ക​രാ​ണു തീ​പി​ടി​ത്ത​മു​ണ്ടാ​യ വി​വ​രം സ​മീ​പ​വാ​സി​ക​ളെ​യും തു​ട​ർ​ന്നു ക​ട​യു​ട​മ​ക​ളെ​യും വി​വ​ര​മ​റി​യി​ക്കു​ന്ന​ത്. വി​വ​ര​മ​റി​യി​ച്ച​തി​നെ തു​ട​ർ​ന്നെ​ത്തി​യ ഫ​യ​ർ​ഫോ​ഴ്സാ​ണു തീ​യ​അ​ണ​യ്ക്കു​ന്ന​ത്. അ​പ്പോ​ഴേ​ക്കും ര​ണ്ട് ക​ട​ക​ൾ പൂ​ർ​ണ​മാ​യും ര​ണ്ടു ക​ട​ക​ൾ ഭാ​ഗി​ക​മാ​യും ക​ത്തി​യി​രു​ന്നു.

Related posts