കോഴിക്കോട്: തദ്ദേശ ഭരണ തെരഞ്ഞെടുപ്പ് മൂന്നാംഘട്ട പരസ്യ പ്രചാരണത്തിന്റെ അവസാന ദിവസം മലപ്പുറത്ത് വിലക്ക് മറികടന്ന് കൊട്ടിക്കലാശം.
ജില്ലയിലെ മിക്കയിടത്തും നിർദേശങ്ങളെല്ലാം കാറ്റിൽ പറത്തി പാർട്ടി പ്രവർത്തകർ തെരുവിൽ ഇറങ്ങി ആഘോഷിച്ചു.
പ്രവർത്തകർ സാമൂഹിക അകലം പാലിക്കാതെയും മാസ്ക് വയ്ക്കാതെയുമാണ് ആഘോഷങ്ങൾ നടത്തിയത്.
കോവിഡ് സാഹചര്യത്തിൽ പാലിക്കേണ്ട നിബന്ധനകൾ സംബന്ധിച്ച് ജില്ലാ ഭരണകൂടം കഴിഞ്ഞ ദിവസം പാർട്ടികളെ ബോധവത്കരിച്ചിരുന്നു.
ഇതിനിടെ, കൊട്ടിക്കലാശത്തിന്റെ അവസാന നിമിഷം കോഴിക്കോട് കുറ്റിച്ചിറയിൽ യുഡിഎഫും എല്‍ഡിഎഫും തമ്മില്‍ നേരിയ സംഘര്‍ഷമുണ്ടായി.
പ്രചാരണ പരിപാടികള്‍ ഒരേ സ്ഥലത്ത് എത്തിയതോടെയാണ് പ്രവര്‍ത്തകര്‍ തമ്മില്‍ ഉന്തും തള്ളുമുണ്ടായത്.