ഓംകാരം ശംഖിൽ ചേരുമ്പോൾ…  എഴുപതിലും വി​ശ്ര​മ​മി​ല്ല; കൗ​സ​ല്യാ​മ്മ വി​ള​മ്പു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ആ​ളുകളുടെ തിരക്ക്; കോട്ടയത്തെ അമ്മ രസക്കൂട്ടിന്‍റെ വിശേങ്ങളറിയാം…

കാ​വ്യാ ദേ​വ​ദേ​വ​ന്‍

കോ​ട്ട​യം: കൗ​സ​ല്യാ​മ്മ​യ്ക്കു പ്രാ​യം 70. ഈ ​പ്രാ​യ​ത്തി​ലും അ​വ​ർ​ക്കു വി​ശ്ര​മ​മി​ല്ല. ദി​വ​സ​വും കൗ​സ​ല്യാ​മ്മ വി​ള​മ്പു​ന്ന ഭ​ക്ഷ​ണം ക​ഴി​ക്കാ​ന്‍ ആ​ളു​ക​ളേ​റെ​യാ​ണ്. വ​യ്ക്കു​ന്ന​തും വി​ള​ന്പു​ന്ന​തും ഇ​വ​ർ​ത​ന്നെ.

ഒ​രാ​ൾ​പോ​ലും സ​ഹാ​യ​ത്തി​നി​ല്ല. അ​നാ​വ​ശ്യ മ​സാ​ല​ക്കൂ​ട്ടു​ക​ളൊ​ന്നും ചേ​ര്‍​ക്കാ​തെ​യാ​ണു പാ​ച​കം. ഭ​ക്ഷ​ണ​ത്തി​നൊ​പ്പം അ​മ്മ​വാ​ത്സ​ല്യ​ത്തി​ന്‍റെ ര​ഹ​സ്യ​ക്കൂ​ട്ടു കൂ​ടി ചേ​ര്‍​ക്കു​മ്പോ​ള്‍ സ്വാ​ദേ​റു​ന്നു.

കോ​ട്ട​യം നാ​ഗ​മ്പ​ടം പാ​ലം ക​യ​റി ആ​ദ്യം കാ​ണു​ന്ന കു​രി​ശ​ടി​യു​ടെ സ​മീ​പ​ത്തെ വ​ഴി​യി​ലൂ​ടെ 200 മീ​റ്റ​ര്‍ ഉ​ള്ളി​ലേ​ക്ക് ക​യ​റി​ച്ചെ​ന്നാ​ല്‍ കൗ​സ​ല്യാ​മ്മ​യു​ടെ ‘രു​ചി​യു​ടെ കൊ​ട്ടാ​ര​ത്തി​’ലെ​ത്താം.

രാ​വി​ല​ത്തെ കാ​പ്പി​യും ഉ​ച്ച​യ്ക്കു​ള്ള ഊ​ണും വൈ​കു​ന്നേ​ര​ത്തെ ചെ​റു​ക​ടി​യും വി​ള​മ്പി കൗ​സ​ല്യാ​മ്മ അ​വി​ടെ ചു​റു​ചു​റു​ക്കോ​ടെ ഓ​ടി​ന​ട​ക്കു​ന്നു.

പു​ല​ർ​ച്ചെ​ത​ന്നെ കൗ​സ​ല്യാ​മ്മ ത​ന്‍റെ ജോ​ലി തു​ട​ങ്ങും. രാ​വി​ലെ കാ​പ്പി​ക്ക് ഇ​ഡ​ലി, ദോ​ശ, പു​ട്ട് തു​ട​ങ്ങി​യ വി​ഭ​വ​ങ്ങ​ൾ. ഉ​ച്ച​യ്ക്ക് ഊ​ണി​ന് ചോ​റി​നൊ​പ്പം അ​വി​യ​ല്‍, മോ​ര്, സാ​മ്പാ​ര്‍, തോ​ര​ന്‍, അ​ച്ചാ​ര്‍, മീ​ന്‍ ക​റി, ര​സം. സ്‌​പെ​ഷ​ല്‍ വേ​ണ​മെ​ന്നു​ള്ള​വ​ര്‍​ക്ക് അ​തു​മു​ണ്ടാ​കും. വി​ല​യാ​ക​ട്ടെ തു​ച്ഛ​വും.

തൊ​ഴി​ലാ​ളി​ക​ൾ​ക്കും വ​ഴി​യാ​ത്ര​ക്കാ​ർ​ക്കും പു​റ​മെ ഉ​യ​ർ​ന്ന ഉ​ദ്യോ​ഗ​സ്ഥ​ർ വ​രെ ഇ​വി​ട​ത്തെ പ​തി​വു​കാ​രാ​കു​ന്നു.വി​ശ​ന്നു വ​രു​ന്ന​വ​രു​ടെ വ​യ​റും മ​ന​സും നി​റ​യ്ക്കു​ന്ന കൗ​സ​ല്യാ​മ്മ​യ്ക്ക് പ​റ​യാ​നാ​യി ഒ​രു അ​തി​ജീ​വ​ന​ക​ഥ കൂ​ടി​യു​ണ്ട്.

ഭ​ര്‍​ത്താ​വി​ന്‍റെ മ​ര​ണ​ത്തോ​ടെ കൗ​സ​ല്യാ​മ്മ തീ​ർ​ത്തും ഒ​റ്റ​പ്പെ​ട്ടു​പോ​യി. ജീ​വി​തം വ​ഴി​മു​ട്ടി​യ അ​വ​സ്ഥ. പ​ക്ഷേ വി​ധി​യെ പ​ഴി​ച്ചു മാ​റി​നി​ൽ​ക്കാ​ൻ അ​വ​ർ ത​യാ​റ​ല്ലാ​യി​രു​ന്നു.

ഒ​റ്റ​മു​റി വീ​ട്ടി​ല്‍ ഭ​ര്‍​ത്താ​വി​നൊ​പ്പം തു​ട​ങ്ങി​വ​ച്ച ഭ​ക്ഷ​ണ​ശാ​ല അ​വ​ർ തു​ട​ർ​ന്നു. ഏ​തു നി​മി​ഷ​വും ഇ​ടി​ഞ്ഞു വീ​ഴാ​റാ​യ സ്ഥി​തി​യി​ലാ​ണ് വീ​ട്. വീ​ടി​നോ​ടു ചേ​ര്‍​ന്ന ചെ​റി​യൊ​രു മു​റി​യി​ലാ​ണ് ക​ഴി​ക്കാ​നെ​ത്തു​ന്ന​വ​ര്‍​ക്ക് ഭ​ക്ഷ​ണം വി​ള​മ്പു​ന്ന​ത്.

ര​ണ്ടു മ​ക്ക​ളാ​ണ് കൗ​സ​ല്യാ​മ്മ​യ്ക്ക്. അ​വ​ര്‍ ര​ണ്ടു പേ​രും വി​വാ​ഹം ക​ഴി​ച്ച് വേ​റെ താ​മ​സി​ക്കു​ന്നു. പ്രാ​യ​ത്തി​ന്‍റെ അ​വ​ശ​ത​ക​ള്‍ ന​ന്നാ​യി അ​ല​ട്ടു​ന്നു​ണ്ടെ​ങ്കി​ലും ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന കാ​ര്യ​ത്തി​ല്‍ കൗ​സ​ല്യാ​മ്മ വി​ട്ടു​വീ​ഴ്ച​യ്ക്കു ത​യാ​റ​ല്ല.

ഭ​ക്ഷ​ണം ക​ഴി​ച്ച​വ​ർ മു​ഖ​ത്തൊ​രു പു​ഞ്ചി​രി​യു​മാ​യി പോ​കു​ന്ന​തു കാ​ണു​ന്ന​താ​ണ് ത​ന്‍റെ സ​ന്തോ​ഷ​മെ​ന്ന് ഈ ​വ​യോ​ധി​ക പ​റ​യു​ന്നു.

Related posts

Leave a Comment