തിരുവനന്തപുരം: കോവളം ബീച്ചിൽ വിനോദസഞ്ചാരികൾ പടക്കം പൊട്ടിച്ചു. വിനോദ സഞ്ചാരികൾ ബീച്ചും പരിസരവും കണ്ട് മടങ്ങുന്നതിനിടയിലായിരുന്നു പടക്കം പൊട്ടിച്ചത്. സംഭവം ബീച്ചിൽ എത്തിയ മറ്റ് വിനോദസഞ്ചാരികളെ പരിഭ്രാന്തിയിലാക്കി. കോവളം ഹൗവ്വാ ബീച്ചിലാണ് പടക്കം പൊട്ടിച്ചത്.
സംഭവസമയത്ത് സീറോക്ക് ബീച്ചിലും അടുത്തുള്ള റെസ്റ്റോന്റിലും ഉണ്ടായിരുന്ന വിദേശികളടക്കമുള്ളവരാണ് പരിഭ്രാന്തിയിലായത്. ഉല്ലാസബോട്ട് സർവ്വീസുകാരാണ് കൂടുതൽ പടക്കം പൊട്ടിക്കാൻ ശ്രമിച്ച സംഘത്തെ പിന്തിരിപ്പിച്ചത്.
പകൽ സമയത്ത് കോവളം ബീച്ചിൽ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. സംഭവത്തെക്കുറിച്ച് കോവളം പൊലീസ് അന്വേഷണം നടത്തിവരികയാണ്
സംശയം തോന്നിയ രണ്ടു പേരെ ടൂറിസം പൊലീസ് കസ്റ്റഡിയിടുത്തെങ്കിലും തങ്ങളല്ലാ പടക്കം പൊട്ടിച്ചതല്ലന്ന് അവർ ഉറപ്പിച്ച് പറഞ്ഞതോടെ അവരെ പറഞ്ഞയയ്ക്കുകയായിരുന്നു. പകൽ സമയത്ത് ഇവിടെ പടക്കം പൊട്ടിക്കുന്നതിന് വിലക്കുണ്ട്. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം നടത്തി വരുകയാണ്.