ലൈ​ഫ് ഗാ​ർ​ഡു​മാരും  ലൈഫില്ലാത്ത ഉപകരണങ്ങളും..! ക​ട​ലി​ൽ അ​ക​പ്പെ​ട്ട റ​ഷ്യ​ൻ വി​നോ​ദ​സ​ഞ്ചാ​രി​യെ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു; രക്ഷാപ്രവർത്തനത്തിന് തടസമായി പ​ഴ​ഞ്ച​ൻ ര​ക്ഷാ ഉ​പ​ക​ര​ണ​ങ്ങ​ൾ

വി​ഴി​ഞ്ഞം: കോ​വ​ള​ത്ത് ക​ട​ലി​ൽ കു​ളി​ക്കു​ന്ന​തി​നി​ട​യി​ൽ ശ​ക്ത​മാ​യ തി​ര​മാ​ല​ക​ൾ ഉ​ൾ​ക്ക​ട​ലി​ലേ​ക്ക് വ​ലി​ച്ചു കൊ​ണ്ടു​പോ​യ വി​ദേ​ശ വി​നോ​ദ​സ​ഞ്ചാ​രി​യെ ലൈ​ഫ് ഗാ​ർ​ഡു​മാ​ർ സാ​ഹ​സി​ക​മാ​യി ര​ക്ഷി​ച്ചു.

അ​ര മ​ണി​ക്കൂ​റോ​ളം ക​ട​ലി​ൽ കി​ട​ന്ന് അ​വ​ശ​നാ​യ റ​ഷ്യ​ൻ സ്വ​ദേ​ശി മി​ഖാ​യേ​ൽ അ​കി​മോ​വി (52)നെ ​മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​ന്ന​ലെ വൈ​കു​ന്നേ​രം നാ​ലോ​ടെ കോ​വ​ളം ലൈ​റ്റ് ഹൗ​സ് ബീ​ച്ചി​ലാ​യി​രു​ന്നു സം​ഭ​വം.

ഒ​രാ​ഴ്ച​യാ​യി തി​ര​യ​ടി​യും ക​ട​ൽ​ക്ഷോ​ഭ​വും തു​ട​രു​ന്ന​തി​നാ​ൽ കു​ളി​ക്കു​ന്ന​തി​ന് സ​ഞ്ചാ​രി​ക​ൾ​ക്ക് അ​ധി​കൃ​ത​ർ നി​യ​ന്ത്ര​ണം ഏ​ർ​പ്പെ​ടു​ത്തി അ​പ​ക​ട സൂ​ച​നാ ബോ​ർ​ഡു​ക​ളും ബീ​ച്ചി​ലു​ട​നീ​ളം സ്ഥാ​പി​ച്ചി​രു​ന്നു.

ഇ​തൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കാ​തെ കു​ളി​ക്കാ​നി​റ​ങ്ങി​യ മി​ഖാ​യി​ലി​നെ തി​ര​ച്ചു​ഴി​ക​ൾ ഇ​രു​ന്നൂ​റ് മീ​റ്റ​റോ​ളം ഉ​ള്ളി​ലേ​ക്ക് വ​ലി​ച്ച് കൊ​ണ്ടു​പോ​യി.

നീ​ന്തി​ത്ത​ള​ർ​ന്ന് തി​രി​ച്ച് വ​രാ​നാ​കാ​തെ അ​ക​പ്പെ​ട്ട സ​ഞ്ചാ​രി ര​ക്ഷ​യ്ക്കാ​യി അ​പേ​ക്ഷി​ച്ചു. ഇ​തു ക​ണ്ട ലൈ​ഫ് ഗാ​ർ​ഡു​മാ​രാ​യ അ​ഹ​മ്മ​ദ് ന​സീ​ർ, കെ.​അ​നി​ൽ​കു​മാ​ർ എ​ന്നി​വ​ർ റ​സ്ക്യൂ ട്യൂ​ബു​മാ​യി ക​ട​ലി​ലേ​ക്ക് നീ​ന്തി.

വെ​ള്ള​ത്തി​ൽ താ​ഴ്ന്ന് പോ​കു​ന്ന അ​വ​സ്ഥ​യി​ൽ ഏ​റെ അ​വ​ശ​നാ​യി മി​ഖാ​യി​ലി​നെ റ​സ്ക്യൂ ട്യൂ​ബി​നു​ള്ളി​ൽ ക​യ​റ്റി​യെ​ങ്കി​ലും ഇ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര​ക്കൂ​ടു​ത​ലും കാ​ല​പ്പ​ഴ​ക്കം ചെ​ന്ന ര​ക്ഷാ ഉ​പ​ക​ര​ണ​വും ക​ട​ൽ​ക്ഷോ​ഭ​വും ക​ര​യി​ലേ​ക്കു​ള്ള യാ​ത്ര​യ്ക്ക് ത​ട​സ​മാ​യി.

വി​വ​ര​മ​റി​ഞ്ഞ് ഹൗ​വ്വാ ബീ​ച്ചി​ൽ ഡ്യൂ​ട്ടി​യി​ലാ​യി​രു​ന്ന സൂ​പ്പ​ർ​വൈ​സ​ർ സു​ന്ദ​രേ​ശ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ സെ​ൽ​വ​രാ​ജ്, സ​ന്തോ​ഷ്, ശി​ശു​പാ​ല​ൻ എ​ന്നി​വ​രും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തി​നി​റ​ങ്ങി.

ഇ​വ​രു​ൾ​പ്പെ​ട്ട സം​ഘം അ​ര മ​ണി​ക്കൂ​റോ​ളം നീ​ണ്ട സാ​ഹ​സ​ത്തി​നൊ​ടു​വി​ൽ സ​ഞ്ചാ​രി​യെ ക​ര​യി​ൽ എ​ത്തി​ച്ചു. തു​ട​ർ​ന്ന് ടൂ​റി​സം പോ​ലീ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ 108 ആം​ബു​ല​ൻ​സി​ൽ മി​ഖാ​യേ​ലി​നെ ആ​ശു​പ​ത്രി​യി​ലേ​ക്ക് മാ​റ്റി. ഇ​ദ്ദേ​ഹം അ​പ​ക​ട നി​ല ത​ര​ണം ചെ​യ്ത​താ​യും അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.

 

Related posts

Leave a Comment