തിരുവനന്തപുരം: വിദേശികളുമായി ഇടപെടുന്ന കാര്യത്തിൽ പോലീസിന് പ്രത്യേക പരിശീലനം നൽകാൻ തീരുമാനം. കോവളത്ത് പോലീസ് വിദേശിയെ അപമാനിച്ചുവെന്ന ആരോപണത്തിന്റെ പശ്ചാത്തലത്തിലാണ് പ്രത്യേക പരിശീലന പരിപാടി പോലീസ് തീരുമാനിച്ചതെന്ന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണർ സ്പർജൻ കുമാർ മാധ്യമങ്ങളോടു പറഞ്ഞു.
പൊലീസിന്റെ കർത്തവ്യമാണ് വിദേശികളുടെ സുരക്ഷയെന്നും അദ്ദേഹം പറഞ്ഞു. അതേസമയം കോവളത്ത് സ്വീഡിഷ് പൗരനെ അവഹേളിച്ചുവെന്ന ആരോപണവുമായി ബന്ധപ്പെട്ട് സസ്പെൻഡ് ചെയ്യപ്പെട്ട കോവളത്തെ ഗ്രേഡ് എസ്ഐ നൽകിയ പരാതിയിൽ വിശദമായ അന്വേഷണം നടത്തിയ ശേഷം പരാതിയിൽ തീരുമാനമുണ്ടാകുമെന്നും പ്രാഥമിക അന്വേഷണത്തിൽ വീഴ്ച കണ്ടെത്തിയതിനാലാണ് ഉടൻ സസ്പെൻഡ് ചെയ്യാൻ തീരുമാനിച്ചതെന്നും സ്പർജൻ കുമാർ പറഞ്ഞു.