കൊല്ലം: ഇടതു മന്ത്രിസഭയിൽ തനിക്കും പ്രാതിനിധ്യം നൽകണമെന്ന ആവശ്യവുമായി കോവൂർ കുഞ്ഞുമോൻ.
അഞ്ച് ടേം തുടർച്ചയായി കുന്നത്തൂർ മണ്ഡലത്തിൽ നിന്ന് വിജയിച്ചത് പരിഗണിച്ച് മന്ത്രിയാക്കണമെന്ന ആവശ്യമാണ് കോവൂർ കുഞ്ഞുമോൻ ഉന്നയിച്ചിരിക്കുന്നത്.
നേരത്തെ ഇതു സംബന്ധിച്ച് പ്രാദേശിക നേതൃത്വവുമായി സംസാരിച്ചിരുന്നു. ഇപ്പോൾ മന്ത്രിയാക്കണമെന്ന ആവശ്യം ഉന്നയിച്ച് മുഖ്യമന്ത്രിക്ക് കത്ത് നൽകാനൊരുങ്ങുകയാണ് കോവൂർ കുഞ്ഞുമോൻ.
ആർഎസ്പി മുന്നണി വിട്ടപ്പോൾ കോവൂർ കുഞ്ഞുമോൻ ഇടതിനൊപ്പം ഉറച്ചു നിൽക്കുകയായിരുന്നു.
ഇത് അഞ്ചാംതവണയും കുഞ്ഞുമോൻതന്നെ മണ്ഡലത്തിൽ ആധിപത്യം നേടി.ആർഎസ്പി സ്ഥാനാർഥി ഉല്ലാസ് കോവൂരിനെയാണ് കോവൂർ കുഞ്ഞുമോൻ പരാജയപ്പെടുത്തിയത്.