ശാസ്താംകോട്ട: കഴിഞ്ഞ നാല് വർഷക്കാലയളവിൽ കുന്നത്തൂർ മണ്ഡലത്തിലുണ്ടായ അദ്ഭുതകരമായ വികസന പ്രവർത്തനങ്ങളിൽ വിറളി പൂണ്ട കോൺഗ്രസ് നിരന്തരം പരാജയപ്പെടുന്നതിന്റെ ജാള്യത മറയ്ക്കാനാണ് തനിക്ക് എതിരെ പ്രാകൃതമായ സമരങ്ങളുമായി വരുന്നതെന്ന് കോവൂർ കുഞ്ഞുമോൻ എംഎൽഎ.
നിയമസഭയിൽകോൺഗ്രസിനെതിരെ കോവൂർ കുഞ്ഞുമോൻ എം എൽ എ നടത്തിയ പ്രസ്താവനയെ തുടർന്ന് കോൺഗ്രസ് പ്രതിഷേധവുമായി രംഗത്ത് വന്നതിനെ തുടർന്നാണ് എം എൽ എ തന്റെ അഭിപ്രായം അറിയിച്ചത്.
മുൻപ് കോൺഗ്രസ് നേതാവായ എകെ ആന്റണി പറഞ്ഞ അതെ കാര്യങ്ങളാണ് സഭയിൽ പറഞ്ഞെതെന്നും തുണി അഴിച്ചു കാണിക്കാൻ ആണേൽ ആദ്യം ആന്റണിയുടെ മുന്നിൽ അല്ലെ അവർ കാണിക്കേണ്ടതെന്നു എംഎൽഎ ചോദിച്ചു.
മണ്ഡലത്തിലെ വികസന പ്രവർത്തനങ്ങൾ വിശദീകരിക്കാനയി വിളിച്ച പത്രസമ്മേളനത്തിലാണ് എംഎൽഎ സംസാരിച്ചത്. ഇടതു പക്ഷ മുന്നണി നേതാക്കളായ കെ ശിവശങ്കരൻ നായർ, ഡോ. പികെ ഗോപൻ, സാബു ചക്കുവള്ളി, തുളസീധരൻ പിള്ള തുടങ്ങിയവർ പങ്കെടുത്തു.