കേ​ര​ള​ത്തി​ലെ  സ്ത്രീകളെ ​ ലോ​കം മു​ഴു​വ​ൻ ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ക്കി​യ​ത് കൂ​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​മെന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എംഎൽഎ

ശാ​സ്താം​കോ​ട്ട:​കേ​ര​ള​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം ലോ​ക​ത്തി​നു ത​ന്നെ മാ​തൃ​ക​യാ​ണെ​ന്ന് കോ​വൂ​ർ കു​ഞ്ഞു​മോ​ൻ എം. ​എ​ൽ. എ ​അ​ഭി​പ്രാ​യ​പ്പെ​ട്ടു.കു​ന്ന​ത്തൂ​ർ താ​ലൂ​ക്ക്‌ കു​ടും​ബ​ശ്രീ ക​ലോ​ത്സ​വം, ‘അ​ര​ങ്ങ് 2019’ ഉ​ത്‌​ഘാ​ട​നം ചെ​യ്തു പ്രസംഗിക്കുകയായിരുന്നു അ​ദ്ദേ​ഹം. ഇ​ന്ത്യ​യി​ൽ ആ​ദ്യ​മാ​യി കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത് കേ​ര​ള​ത്തി​ലാ​ണ്.

ആ​രും ശ്ര​ദ്ധി​ക്കാ​തി​രു​ന്ന സ്ത്രീ ​സ​മൂ​ഹ​ത്തെ ലോ​കം മു​ഴു​വ​ൻ ശ്ര​ദ്ധി​ക്കു​ന്ന​വ​രാ​ക്കി​യ​ത് കൂ​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ന​മാ​ണെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. പോ​രു​വ​ഴി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് എ​സ്. ഷീ​ജ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മൈ​നാ​ഗ​പ്പ​ള്ളി പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് പി. ​എ​സ്. ജ​യ​ല​ക്ഷ്മി, പ​ടി​ഞ്ഞാ​റേ ക​ല്ല​ട പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് ജെ. ​ശു​ഭ, കു​ന്ന​ത്തൂ​ർ പ​ഞ്ചാ​യ​ത്ത്‌ പ്ര​സി​ഡ​ന്റ് കു​ന്ന​ത്തൂ​ർ പ്ര​സാ​ദ്, ജി​ല്ലാ പ​ഞ്ചാ​യ​ത്ത്‌ അം​ഗ​ങ്ങ​ളാ​യ കെ. ​ശോ​ഭ​ന, ശ്രീ​ലേ​ഖ വേ​ണു​ഗോ​പാ​ൽ, ബ്ലോ​ക്ക്‌ പ​ഞ്ചാ​യ​ത്ത്‌ അം​ഗം അ​ക്ക​ര​യി​ൽ ഹു​സൈ​ൻ, പ​ഞ്ചാ​യ​ത്ത്‌ വൈ​സ് പ്ര​സി​ഡ​ന്റ് ബി. ​ബി​നീ​ഷ്, സ്ഥി​രം സ​മി​തി അ​ധ്യ​ക്ഷ​മാ​രാ​യ ആ​ർ. രാ​ധ, സി. ​ഗീ​ത, സി. ​ഡി. എ​സ്. ചെ​യ​ർ​പേ​ഴ്സ​ൺ അ​ന്ന​മ്മ ജോ​ണി തു​ട​ങ്ങി​യ​വ​ർപ്രസംഗിച്ചു.

Related posts