തിരുവനന്തപുരം: പ്രമുഖ വ്യവസായിയുടെ മകന്‍ മരിച്ച കവടിയാര്‍ അപകടം എല്ലാവരും മറന്ന മട്ടാണ്. ഉന്നത സിപിഎം നേതാവിന്റെ മകന്റെ ഇടപെടലാണ് സംഭവത്തിന്റെ അന്വേഷണം തകിടം മറിച്ചതെന്നാണ് വിവരം. അപകടം നടന്ന് ഏതാനും മിനിറ്റുകള്‍ക്കകം നേതാവിന്റെ മകന്‍ സംഭവസ്ഥലത്ത് എത്തിയിരുന്നു. അദ്ദേഹമാണ് രക്ഷാപ്രവര്‍ത്തനത്തിനുള്ള കാര്യങ്ങള്‍ ചെയ്തത്. അതിനിടെ ഇടിച്ച കാര്‍ മത്സരിച്ച ബെന്‍സ് കാര്‍ ഓടിച്ചിരുന്നത് നേതാവിന്റെ മകനാണെന്നും സ്ഥിരീകരിക്കാത്ത വിവരമുണ്ട്.
മരിച്ച പയ്യനുമായി നേതാവിന്റെ മകന് അടുത്ത ബന്ധമാണുണ്ടായിരുന്നത്. പഞ്ച നക്ഷത്ര ഹോട്ടലില്‍ ഇവര്‍ ഒരുമിച്ചുണ്ടായിരുന്നതായും സൂചനയുണ്ട്. അപകടത്തില്‍പ്പെട്ട പെണ്‍കുട്ടികളും ഇവര്‍ക്കൊപ്പമുണ്ടായിരുന്നു. തലസ്ഥാനത്തെ പണക്കാരുടെ കേന്ദ്രമാണ് കവടിയാര്‍. എത്ര അപകടങ്ങളുണ്ടായാലും മത്സരയോട്ടം നിര്‍ത്താന്‍ ആരും തയ്യാറല്ല. വന്‍കിട പണക്കാരാണ് മത്സരയോട്ടം നടത്തുന്നത്. വഴുതയ്ക്കാട്ടെ ക്ലബുകളില്‍ നിന്നും തൈക്കാട്ടെ പഞ്ചനക്ഷത്ര ഹോട്ടലില്‍ നിന്നും രാത്രി വൈകി പുറത്തിറങ്ങുന്ന കാറുകള്‍ പരിശോധിക്കാനുള്ള ധൈര്യം പോലീസിനില്ല. പരിശോധിച്ചാല്‍ ജോലി തെറിക്കുമെന്നതു തന്നെ കാരണം.
കവടിയാര്‍ റോഡില്‍ കാമറ സ്ഥാപിക്കാതിരിക്കാന്‍ ഇടപെടലുകള്‍ നടത്തുന്നത് സിപിഎം ഉന്നതന്റെ മകനാണെന്നാണ് സൂചന. കാമറ സ്ഥാപിച്ചാല്‍ പലതും വെളിച്ചത്താവും എന്നതു തന്നെ കാരണം. കാമറ സ്ഥാപിക്കുന്നതിനെക്കുറിച്ച് മേയര്‍ പോലീസിനോട് ആരാഞ്ഞിരുന്നുവെങ്കിലും പോലീസ് ഇക്കാര്യത്തില്‍ യാതൊരു താത്പര്യവും കാണിച്ചില്ല. പാര്‍ട്ടി ഭേദമന്യേയുള്ള പണക്കാരുടെ മക്കളുടെ സൈ്വരവിഹാരത്തിന് തടയിടാനുള്ള ധൈര്യം പോലീസിനില്ലയെന്നതാണ് വാസ്തവം.