സ്വന്തം ലേഖകന്‍
കോഴിക്കോട്: കോഴിക്കോട് കോര്‍പറേഷനിലെ കെട്ടിടാനുമതി ക്രമക്കേടുകള്‍ നടന്നത് ഓഫീസ് പ്രവര്‍ത്തി സമയം കഴിഞ്ഞ്.
രാത്രി ഏറെ വൈകിയും പുലര്‍ച്ചെയുമാണ് അനധികൃതമായി കെട്ടിടങ്ങള്‍ക്ക് നമ്പരിട്ട് നല്‍കിയത്.
അനധികൃതമായി കെട്ടിടാനുമതി നല്‍കിയതിന്റെ ലോഗിന്‍ വിവരങ്ങള്‍ പുറത്തുവന്നതോടെയാണ് വന്‍ മാഫിയയാണ് സംഭവത്തിന് പിന്നിലെന്ന് വ്യക്തമാകുന്നത്.
പുറത്തുവന്നത് മഞ്ഞുമലയുടെ ഒരറ്റം മാത്രമാണെന്നാണ് വിവരം. റവന്യൂ ഇന്‍സ്പെക്ടറുടെ സിഎന്‍എസ് എന്ന ലോഗിന്‍ വഴി മേയ് രാത്രി 11.20, ജൂണ്‍ ഒന്ന് വൈകിട്ട് 4.40, 4.50 എന്നിങ്ങനെ യാണ് ഫയലുകള്‍ക്ക് അനുമതി നല്കിയ സമയക്രമം.
അതായത് ഓഫീസ് സമയത്തിന് മുമ്പും ശേഷവുമാണ് അനധികൃതമായി കെട്ടിടാനുമതിയുള്പ്പടെ നല്‍കിയതെന്ന് ചുരുക്കം.
ഫയല്‍ ‘വെരിഫൈ’ ചെയ്ത് ഒരു മിനിറ്റിനകം അംഗീകാരം നല്കി വിട്ട സംഭവവും കണ്ടെത്തിയിട്ടുണ്ട്.
കോര്പറേഷന് ഓഫിസിലെ കംപ്യൂട്ടറില്‍ നിന്നു രാത്രി വരെ ലോഗിന്‍ ചെയ്തതായി കണ്ടെത്തിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് നടത്തിയ അന്വേഷണത്തിലാണ്.
ഉദ്യോഗസ്ഥരുടെ പാസ്വേര്ഡ് ചോരുന്നതിന് ഇടയാക്കിയത് ഇന്‍ഫര്‍മേഷന്‍ കേരള മിഷന് തന്നെ തയാറാക്കിയ പാസ്വേര്ഡ് ചോര്‍ത്തി അനധികൃത കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കിയത്.
ഒരു ലോഗിന്‍ ഉപയോഗിച്ചു കംപ്യൂട്ടര്‍ തുറന്നു കയറുന്ന ഉദ്യോഗസ്ഥനു കോര്‍പറേഷനിലെ പ്രധാന ഓഫിസ്,
മൂന്നു സോണല്‍ ഓഫിസുകള്‍ എന്നിവിടങ്ങളിലെ മുഴുവന്‍ കെട്ടിട നമ്പര്‍ സംബന്ധിച്ച ഫയലുകളും കാണുകയും തിരുത്തല്‍ വരുത്തുകയും ആകാമെന്ന പഴുത് ഉപയോഗിച്ച് പഴയ കെട്ടിട നമ്പര്‍ ഫയല്‍ എഡിറ്റ് ചെയ്ത് ‘സമാന്തര കോര്പറേഷന്’ സംഘം പുതിയ കെട്ടിടങ്ങള്‍ക്കു നമ്പര്‍ നല്‍കുകയായിരുന്നു.