കോഴിക്കോട്: നഗരത്തിലെ മാളില്‍ നടിമാര്‍ക്കെതിരേ നടന്ന ലൈംഗികാതിക്രമകേസുകളില്‍ മാളിലെ ഷോപ്പുകള്‍ കേന്ദ്രീകരിച്ച് അന്വേഷണം.
കടകളില്‍ നിന്നും ഷോപ്പിംഗ് നടത്തിയവര്‍ അവരുടെ ഫോണില്‍ ദൃശ്യങ്ങള്‍ പകര്‍ത്തിയിട്ടുണ്ടോ എന്നാണ് അന്വേഷിക്കുന്നത്.
ഇതിനായി സംഭവം നടന്ന ഏഴുമുതല്‍ പത്ത് മണിവരെ മാളില്ലണ്ടായിരുന്ന ആളുകളുടെയും ജീവനക്കാരുടെയും ഫോണിലെ ദൃശ്യങ്ങളാണ് പരിശോധിക്കുന്നത്.
ചിലര്‍ ഫോണിലെടുത്ത ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ ഇട്ടിട്ടുണ്ട്. ഇതിനെ അറിച്ചും അന്വേഷിക്കുന്നതായി പന്തീരാങ്കാവ് പോലീസ് അറിയിച്ചു.
അതേസമയം, മാളിലെ 200 സിസി ടിവികള്‍ പോലീസ് പരിശോധിച്ചു കഴിഞ്ഞു. ഇനി ശാസ്ത്രീയ പരിശോധന മാത്രമാണ് ബാക്കി.
കോഴിക്കോട് ബൈപാസിലെ ഹൈലൈറ്റ് മാളിലാണ് നടിമാര്‍ കഴിഞ്ഞ ദിവസം ആക്രമിക്കപ്പെട്ടത്.
റോഷന് ആന്‍ഡ്രൂസ് സംവിധാനം ചെയ്ത സാറ്റര്‍ഡേ നൈറ്റ്സ് എന്ന സിനിമയുടെ പ്രമോഷന് പരിപാടിക്കായി എത്തിയ യുവനടിമാരടങ്ങിയ സംഘം പരിപാടി കഴിഞ്ഞ് ചൊവ്വാഴ്ച രാത്രി മടങ്ങാന്‍ ശ്രമിക്കവേ മാളിനുള്ളില്‍ വച്ചാണ് അതിക്രമം നടന്നത്.
ആള്‍ക്കൂട്ടത്തിനടയില്‍ വച്ച് നടിയെ അക്രമി കയറിപിടിക്കാന്‍ ശ്രമിക്കുകയായിരുന്നു. വന്‍ തിരക്കായിരുന്നു മാളില്‍. ഇതിനിടയിലാണ് അതിക്രമം നടന്നത്.
തുടര്‍ന്ന് നടി അക്രമിയുടെ ചെകിട്ടത്ത് അടിച്ചു. കൂടുതല്‍ പേര് ലൈംഗികചുവയോടെ നടിക്കെതിരേ എത്തിയതോടെ ഒപ്പമുണ്ടായിരുന്നുവര്‍ നടിയെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി.
അതിക്രമത്തിന് ഇരയായ നടിമാരില്‍ മറ്റൊരു നടി സമൂഹമാധ്യമത്തില്‍ ദുരനുഭവം പങ്കുവച്ചതോടെയാണ് വിഷയം പുറത്തറിഞ്ഞത്.