തിരുവനന്തപുരം: നിയമനക്കോഴ കേസിലെ പ്രതി അഖിൽ സജീവും സംഘവും കുടുതൽ തട്ടിപ്പുകൾ നടത്തിയിരുന്നുവെന്ന് പോലീസിന്റെ അന്വേഷണത്തിൽ കണ്ടെ ത്തി.
അറസ്റ്റിലായ അഡ്വ. റഹീസിന്റെ ഫോണിലെ വാട്ട്സ് ആപ്പ് ചാറ്റുകൾ കേന്ദ്രീകരിച്ച് കന്റോണ്മെന്റ് പോലീസ് നടത്തിയ അന്വേഷണത്തിലാണ് തട്ടിപ്പിന്റെ കുടുതൽ വിവരങ്ങൾ പുറത്ത് വന്നത്.
ഒളിവിൽ കഴിയുന്ന അഖിൽ സജീവും കുട്ടാളികളും നടത്തിയ തട്ടിപ്പുകളെക്കുറിച്ചുള്ള വിവരങ്ങൾ അടങ്ങിയ റിപ്പോർട്ട് കന്റോണ്മെന്റ് പോലീസ് ഉന്നത പോലീസ് ഉദ്യോഗസ്ഥർക്ക് ഉടൻ സമർപ്പിക്കും.
നിയമനക്കോഴ ആരോപിച്ച് പരാതിയുമായി രംഗത്തെത്തിയ മലപ്പുറം സ്വദേശി ഹരിദാസനോട് മൊഴികളിലെ വൈരുധ്യങ്ങളെക്കുറിച്ച് വ്യക്തത വരുത്താൻ വീണ്ടും മൊഴി നൽകാൻ എത്താൻ പോലീസ് നിർദേശിച്ചെങ്കിലും അദ്ദേഹം എത്തിയിട്ടില്ല.
അതേ സമയം ആരോഗ്യമന്ത്രിയുടെ പേഴ്സണൽ സ്റ്റാഫംഗത്തിനെതിരെ നിയമന കോഴ ആരോപണം വരികയും ഇടനിലക്കാരനായി സിഐടിയു പത്തനംതിട്ട ജില്ലാ കമ്മിറ്റി ഓഫീസിലെ മുൻ ഓഫീസ് സെക്രട്ടറി കുടിയായ അഖിൽ സജീവിനെ പിടികൂടാൻ പോലീസിന് ഇതുവരെ സാധിച്ചിട്ടില്ല.