മട്ടന്നൂർ: ഫാം കുത്തിത്തുറന്ന് 750 കോഴികളെ മോഷ്ടിച്ചു. ഇരിക്കൂർ ബ്ലാത്തൂരിലെ പി.പി.അബുബക്കറിന്റെ ഉടമസ്ഥതയിലുള്ള താജ് ഫാമിലാണ് മോഷണം നടന്നത്. ഒന്നര ലക്ഷത്തോളം രൂപയുടെ കോഴികളെയാണ് മോഷ്ടിച്ചത്. ഫാം കെട്ടിടത്തിന്റെ ഗ്രിൽസിന്റെ പൂട്ടുപൊളിച്ചായിരുന്നു മോഷണം. സിസിടിവി പരിശോധനയിൽ പുലർച്ചെ ഒന്നരയ്ക്ക് വാഹനം പോകുന്ന ദൃശ്യം ലഭിച്ചിട്ടുണ്ട്. കനത്ത മഴയിലായിരുന്നു മോഷണം നടന്നത്. ഫാം ഉടമയുടെ പരാതിയിൽ ഇരിക്കൂർ പോലീസ് അന്വേഷണം ആരംഭിച്ചു.
ബ്ലാത്തൂരിൽ ഫാം കുത്തിത്തുറന്ന് 750 കോഴികളെ മോഷ്ടിച്ചതായി പരാതി; വാഹനം വന്നുപോകുന്നതിന്റെ ദൃശ്യം സിസിടിവിയിൽ
