എടമുട്ടം: തീരദേശ മേഖലയിൽ കോഴിക്കച്ചവടക്കാർ തമ്മിൽ മത്സരം മുറുകിയിപ്പോൾ കോഴി വില കുറഞ്ഞു. ജില്ലയിൽ ഇന്നലെ 70 രൂപയായിരുന്നു പൊതുവേ വില. എന്നാൽ തീരദേശ മേഖലയിൽ ഇത് 58 രൂപയിലേക്കു താഴ്ന്നു.
വലപ്പാട് പഞ്ചായത്ത് പ്രദേശങ്ങളിലും ചെന്ത്രാപ്പിന്നി ഭാഗങ്ങളിലും വില കുറഞ്ഞു.ഇതുകൊണ്ടുതന്നെ വില്പനയും കൂടി. പല കടക്കാരും ഇന്നലെ രണ്ടുതവണ കോഴിയിറക്കി. വരും ദിവസങ്ങളിലും വില കുറയാനാണു സാധ്യത. മത്സരക്കച്ചവടം തുടർന്നാൽ വില കുറവുണ്ടാകും.
മൊത്ത വിലയേക്കാൾ കുറഞ്ഞ വിലയ്ക്കു നഷ്ടം സഹിച്ചാണു വില്പനയെങ്കിലും കച്ചവടം നഷ്ടപ്പെടാതിരിക്കാനാണു വില കുറയ്ക്കുന്നതെന്നും കച്ചവടക്കാർ പറയുന്നു. വാടാനപ്പള്ളി, ഏങ്ങണ്ടിയൂർ എന്നിവടങ്ങളിൽ 68 രൂപയായിരുന്നു. അതേ സമയം കണ്ടശാംങ്കടവ് മുതൽ തൃശൂർ വരെ പൊതുവേ 70 രൂപയായിരുന്നു വില.