തിരുവനന്തപുരം: സംസ്ഥാനത്ത് കോഴിയിറച്ചിക്ക് വില കൂടുന്നു. ജിഎസ്ടി പ്രകാരം കോഴിയിറച്ചിക്ക് നികുതി ഒഴിവാക്കിയിട്ടുണ്ട്. നികുതി ഒഴിവാക്കിയ സാധനങ്ങൾക്ക് നികുതി വാങ്ങരുതെന്ന് ധനമന്ത്രി വ്യാപാരികൾക്ക് നിർദേശം നൽകിയിരുന്നു. എന്നാലും മാർക്കറ്റിൽ കോഴിയിറച്ച് വില കൂടുകയാണ്. ഇന്നലെ തലസ്ഥാനത്ത് കോഴിയിറച്ചിക്ക് 132 രൂപയായിരുന്ന സ്ഥാനത്ത് ഇന്ന് 137 രൂപയായി കൂടിയിരിക്കുകയാണ്.
സംസ്ഥാനത്തെ ഹോട്ടലുകളിലെ സ്ഥിതിയും ഇങ്ങനെയാണ്. ഹോട്ടൽ ഭക്ഷണം കഴിയ്ക്കുന്നവരിൽ നിന്നും നികുതി ഈടാക്കുകയാണ്. ഹോട്ടൽ ഉടമകൾ ഭക്ഷണത്തിന്റെ വിലയ്ക്ക് ഉപരിയായി നികുതി ഈടാക്കരുതെന്ന് മന്ത്രി നിർദേശിച്ചിട്ടും ഹോട്ടൽ ബില്ലുകളിൽ ഭക്ഷണവില കൂടാതെ നികുതിയും രേഖപ്പെടുത്തിയിട്ടുണ്ട്.