വടക്കാഞ്ചേരി:അകമല ക്ഷേത്രത്തിനും പാലത്തിനും ഇടയിലൂടെ പോകുന്ന കോണ്ക്രീറ്റ് റോഡിനരികിൽ ലോഡുകണക്കിന് കോഴി മാലിന്യം തള്ളിയ നിലയിൽ കണ്ടെത്തി. കഴിഞ്ഞ ദിവസം രാത്രിയാണ് സംഭവം. പൂങ്ങോട് ഫോറസ്റ്റ് സ്റ്റേഷൻ പരിധിയിൽപ്പെട്ട വനത്തിലാണ് മാലിന്യം നിക്ഷേപിച്ചത്.
പൂങ്ങോട് ഫോറസ്റ്റ സ്റ്റേഷൻ സെക്്ഷൻ ഫോറസ്റ്റ് ഓഫീസർ ടി. എ. മുജീബിന്റെ നേതൃത്വത്തിൽ ബീറ്റ് ഫോറസ്റ്റ് ഓഫീസർമാരായ എസ്. ഷിബു, അലസ്റ്റിൻ തോമസ്, കെ.ടി. സൈജൻ, സി.പി. അനൂപ്, വി.ബാലകൃഷ്ണൻ എന്നിവരുടെ നേതൃത്വത്തിൽ മാലിന്യം നീക്കം ചെയ്തു.
കഴിഞ്ഞ ഏതാനും ദിവസങ്ങളായി വടക്കാഞ്ചേരിയിയും സമീപ പ്രദേശങ്ങളിലും കോഴി മാലിന്യങ്ങളും കക്കൂസ് മാലിന്യങ്ങളും പാതയോരങ്ങളിൽ തള്ളുന്നത് നിത്യസംഭവമായി മാറിയിരിക്കുകയാണ്. രാത്രി കാലങ്ങളിൽ ടാങ്കർ ലോറികളിലും ടിപ്പർ ലോറികളിലും എത്തിച്ചാണ് മാലിന്യം തള്ളുന്നത്.