വടകര: കോഴി ഇറച്ചിയുടെ വില അമിതമായി ഈടാക്കുന്നുവെന്ന നിരവധി പരാതികള്‍ സപ്ലൈ ആഫീസില്‍ ലഭിക്കുന്നുണ്ടെന്നും ഇക്കാര്യത്തില്‍ നിയമപരമായ നടപടി കൈക്കൊള്ളുമെന്നും വടകര താലൂക്ക് സപ്ലൈ ഓഫീസര്‍ മുന്നറിയിപ്പു നല്കി.
കുറ്റ്യാടി, ആയഞ്ചേരി, തീക്കുനി, ഓര്‍ക്കാട്ടേരി, മണിയൂര്‍, തൂണേരി തുടങ്ങിയ സ്ഥലങ്ങളില്‍ കോഴി ഇറച്ചിയുടെ വില്‍പ്പന വില പ്രദര്‍ശിപ്പിക്കാതെ അമിത വില ഈടാക്കുന്നു എന്നതാണ് പരാതി.
താലൂക്കിലെ കോഴി ഇറച്ചി കച്ചവടക്കാര്‍ നിര്‍ബന്ധമായും വില ഉപഭോക്താക്കള്‍ കാണുന്ന സ്ഥലത്ത് തന്നെ എഴുതി വെക്കേണ്ടതും ജില്ലാ കളക്ടര്‍ നിശ്ചയിച്ച വിലക്കു മാത്രം (220 രൂപ) വില്‍പ്പന നടത്തേണ്ടതുമാണ്.
കൂടാതെ കച്ചവടക്കാര്‍ നിര്‍ബന്ധമായും പഞ്ചായത്ത്/മുന്‍സിപ്പല്‍ ലൈസന്‍സ്, പൊല്യൂഷന്‍ സര്‍ട്ടിഫിക്കറ്റ്, ഭക്ഷ്യ സുരക്ഷ ലൈസന്‍സ്, അളവ് തൂക്ക സര്‍ട്ടിഫിക്കറ്റ്, ജീവനക്കാര്‍ക്കുള്ള ഹെല്‍ത്ത് കാര്‍ഡ് എന്നിവ സഹിതം മാത്രമേ കച്ചവടം നടത്താന്‍ പാടുള്ളൂ.
അല്ലാത്തപക്ഷം കടയുടെ പ്രവര്‍ത്തനം നിര്‍ത്തി വെപ്പിക്കുന്നതടക്കമുളള നടപടികള്‍ കൈക്കൊള്ളുന്നതാണെന്ന് സപ്ലൈ ഓഫീസര്‍ അറിയിച്ചു.