കോഴിക്കോട് : മാനസികാസ്വാസ്ഥ്യമുള്ള യുവതിയെ പീഡിപ്പിച്ച പ്രതിയെ കണ്ടെത്താന്‍ പോലീസ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കി.
ചേവായൂര്‍ പോലീസാണ് ലുക്കൗട്ട് നോട്ടീസ് പുറത്തിറക്കിയത്. കഴിഞ്ഞ ഡിസംബര്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം.
കുഞ്ഞിനെ വേണമെന്ന് പറഞ്ഞുകൊണ്ട് നടക്കുന്ന യുവതിയെ ഇയാള്‍ യൂണിവേഴ്സിറ്റി കാമ്പസിന് പിറകിലുള്ള കാട്ടിലെത്തിച്ച് പീഡിപ്പിക്കുകയായിരുന്നു.
പ്രതിയുടെ ദൃശ്യങ്ങള്‍ സിസിടിവിയില്‍ നിന്ന് പോലീസ് കണ്ടെത്തിയിട്ടുണ്ട്. പെണ്‍കുട്ടിയെ ഇതിന് മുമ്പ് രണ്ടുപേര്‍ പീഡിപ്പിച്ചിട്ടുണ്ട്.
ഇവരെ ചേവായൂര്‍ പോലീസും മെഡിക്കല്‍കോളജ് പോലീസ് പിടികൂടിയിരുന്നു. പ്രതിയെ തിരിച്ചറിയുന്നവര്‍ ചേവായൂര്‍ പോലീസില്‍ ബന്ധപ്പെടുക. ഫോണ്‍: 9497987182, 0495 2371403 .