കോഴിക്കോട്: സംസ്ഥാനത്ത് വീണ്ടും അമീബിക് മസ്തിഷ്ക ജ്വരം. കോഴിക്കോട് സ്വദേശിയായ 12 വയസുകാരനാണ് രോഗം സ്ഥിരീകരിച്ചത്. കുട്ടി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ തുടരുകയാണ്.
കഴിഞ്ഞ ദിവസം കണ്ണൂരിൽ അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച് 13 വയസുകാരി മരിച്ചിരുന്നു. കണ്ണൂർ സ്വദേശി രാഗേഷ് ബാബു-ധന്യ ദന്പതികളുടെ മകൾ ദക്ഷിണയാണ് മരിച്ചത്.
ദക്ഷിണ കോഴിക്കോട് ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. ഈ മാസം 12നാണ് കുട്ടിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.