ലോ​ഡ്ജി​ൽ യു​വ​തി മ​രി​ച്ച​നി​ല​യി​ല്‍: ശ്വാ​സം മു​ട്ടി​ച്ച് കൊ​ന്ന​തെ​ന്ന് സം​ശ​യം; ഒപ്പമുണ്ടായിരുന്ന ആ​ൺ​സു​ഹൃ​ത്ത് സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന

കോ​ഴി​ക്കോ​ട്: എ​ര​ഞ്ഞി​പ്പാ​ല​ത്തെ സ്വ​കാ​ര്യ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ മ​ല​പ്പു​റം വെ​ട്ട​ത്തൂ​ർ സ്വ​ദേ​ശി ഫ​സീ​ല​യു​ടെ പോ​സ്റ്റ്മോ​ർ​ട്ടം ക​ഴി​ഞ്ഞു. യു​വ​തി​യു​ടേ​ത് സ്വാ​ഭാ​വി​ക മ​ര​ണ​മ​ല്ലെ​ന്നും ശ്വാ​സം മു​ട്ടി​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ​താ​ണെ​ന്നും സൂ​ച​ന​. സം​ഭ​വ​ത്തി​ൽ വി​ശ​ദ​മാ​യ അ​ന്വേ​ഷ​ണം വേ​ണ​മെ​ന്ന് ഫ​സീ​ല​യു​ടെ ബ​ന്ധു​ക്ക​ൾ ആ​വ​ശ്യ​പ്പെ​ട്ടു.

അ​തേ​സ​മ​യം, യു​വ​തി​ക്കൊ​പ്പ​മു​ണ്ടാ​യി​രു​ന്ന ആ​ൺ​സു​ഹൃ​ത്ത് സം​സ്ഥാ​നം വി​ട്ട​താ​യി സൂ​ച​ന. ഇ​യാ​ൾ​ക്കാ​യു​ള്ള അ​ന്വേ​ഷ​ണം പോ​ലീ​സ് ഊ​ർ​ജി​ത​മാ​ക്കി. തി​രു​വി​ല്വാ​മ​ല സ്വ​ദേ​ശി സ​നൂ​ഫ് ആ​ണ് യു​വ​തി​യോ​ടൊ​പ്പം ലോ​ഡ്ജി​ൽ എ​ത്തി മു​റി​യെ​ടു​ത്ത​ത്.

അ​തേ​സ​മ​യം, സ​നൂ​ഫ് ഉ​പ​യോ​ഗി​ച്ച കാ​ര്‍ പാ​ല​ക്കാ​ട് ടൗ​ണ്‍ സൗ​ത്ത് പോ​ലീ​സ് സ്റ്റേ​ഷ​ന്‍റെ പ​രി​ധി​യി​ലു​ള്ള ച​ക്കാ​ന്ത​റ​യി​ലെ സ്‌​കൂ​ളി​നു സ​മീ​പം ഉ​പേ​ക്ഷി​ക്ക​പ്പെ​ട്ട നി​ല​യി​ല്‍ ഇ​ന്ന​ലെ രാ​ത്രി ക​ണ്ടെ​ത്തി. വ​ണ്ടി​യു​ടെ ന​മ്പ​ര്‍ ക​ണ്ടാ​ണ് തി​രി​ച്ച​റി​ഞ്ഞ​ത്.

മ​ല​പ്പു​റം വെ​ട്ട​ത്തൂ​ര്‍ തേ​ല​ക്കാ​ട് പ​ന്താ​ല​ത്ത് ഹൗ​സി​ല്‍ ഫ​സീ​ല (35)യെ​യാ​ണ് ചൊ​വ്വാ​ഴ്ച രാ​വി​ലെ ലോ​ഡ്ജ് മു​റി​യി​ല്‍ മ​രി​ച്ച​നി​ല​യി​ല്‍ ക​ണ്ടെ​ത്തി​യ​ത്. തി​ങ്ക​ളാ​ഴ്ച സ​നൂ​ഫ് ലോ​ഡ്ജി​ലു​ണ്ടാ​യി​രു​ന്ന​താ​യി ജീ​വ​ന​ക്കാ​ര്‍ പ​റ​ഞ്ഞു. ഫ​സീ​ല മ​രി​ച്ച​തോ​ടെ മു​ങ്ങി​യ​താ​വാ​മെ​ന്നാ​ണ് ക​രു​തു​ന്ന​ത്.

സ​നൂ​ഫ് ലോ​ഡ്ജി​ല്‍ കൊ​ടു​ത്ത ഫോ​ണ്‍​ന​മ്പ​റി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും അ​ത് വ്യാ​ജ​മാ​ണെ​ന്ന് ക​ണ്ടെ​ത്തി. ഇ​യാ​ള്‍ വ​ന്ന കാ​റും മ​റ്റൊ​രാ​ളു​ടേ​താ​ണെ​ന്ന് പോ​ലീ​സ് പ​റ​ഞ്ഞു. മു​റി​ക്ക​ക​ത്ത് ബ​ല​പ്ര​യോ​ഗം ന​ട​ന്ന​തി​ന്‍റെ അ​ട​യാ​ള​ങ്ങ​ളൊ​ന്നു​മി​ല്ല. ര​ണ്ടു​ത​വ​ണ വി​വാ​ഹ​മോ​ചി​ത​യാ​യ ആ​ളാ​ണ് ഫ​സീ​ല.

വി​വാ​ഹ​മോ​ച​ന​ക്കേ​സ് ന​ട​ക്കു​ന്ന​തി​നി​ട​യി​ലാ​ണ് സ​നൂ​ഫി​നെ പ​രി​ച​യ​പ്പെ​ടു​ന്ന​ത്. സ​നൂ​ഫി​ന്‍റെ പേ​രി​ല്‍ ഫ​സീ​ല ഒ​റ്റ​പ്പാ​ല​ത്ത് നേ​ര​ത്തേ പീ​ഡ​ന​ക്കേ​സ് കൊ​ടു​ത്തി​രു​ന്നു. വീ​ണ്ടും അ​യാ​ളു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ക​യാ​യി​രു​ന്നു. സ​നൂ​ഫ് ലോ​ഡ്ജി​ല്‍ ന​ല്‍​കി​യ മേ​ല്‍​വി​ലാ​സ​ത്തി​ല​ല്ല അ​യാ​ള്‍ താ​മ​സി​ച്ചി​രു​ന്ന​തെ​ന്നാ​ണ് പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​രം.

Related posts

Leave a Comment