കോഴിക്കോട്: കെഎസ്ആര്‍ടിസി ബസില്‍ യുവതിക്കുനേരെ ലൈഗിംക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരേ പോലീസ് കേസെടുത്തു. രണ്ടു ദിവസം മുമ്പ് കോഴിക്കോടുനിന്നും അടിവാരത്തേക്കുള്ള കെഎസ്ആര്‍ടിസി ബസില്‍ യാത്രചെയ്ത യുവതിക്കു മുന്നില്‍ നഗ്നത പ്രദർശിപ്പിച്ച് ലൈംഗിക ചേഷ്ടകള്‍ കാണിച്ച യുവാവിനെതിരേയാണ് നടക്കാവ് പോലീസ് സ്വമേധയാ കേസെടുത്തത്.
തൊട്ടപ്പുറത്തെ സീറ്റില്‍ ഇരുന്ന് യുവാവ് ചെയ്യുന്ന “പ്രവൃത്തികള്‍’ എല്ലാം യുവതി മൊബൈലില്‍ പകര്‍ത്തി ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തിരുന്നു. ഇതോടെ സമൂഹ മാധ്യമങ്ങള്‍ വഴി ഇത് പ്രചരിക്കാന്‍ തുടങ്ങി. തുടര്‍ന്നാണ് സംഭവത്തെക്കുറിച്ച് പോലീസ് അറിയുന്നത്. യുവതിയുടെ ഫേസ്ബുക്ക്പോസ്റ്റ് യഥാര്‍ഥ്യമാണെന്നു വ്യക്തമായതോടെ പോലീസ് കേസെടുക്കുകയായിരുന്നു.
വീഡിയോയിലൂടെ യുവാവിന്റെ ഫോട്ടോ വ്യക്തമായിട്ടുണ്ടെന്നും യുവാവിനെ കുറിച്ചുള്ള അന്വേഷണം ആരംഭിച്ചതായും നടക്കാവ് പോലീസ് അറിയിച്ചു. സംഭവത്തില്‍ യുവതി ഇന്ന് പോലീസ് സ്റ്റേഷനിലെത്തി നേരിട്ട് പരാതി നല്കുമെന്നാണറിയുന്നത്.
സമൂഹമാധ്യമത്തില്‍ പ്രചരിക്കുന്ന ഫേസ്ബുക്ക് പോസ്റ്റ്
“”ഹെല്‍പ്പ് മീ പ്ലീസ് ഇവനെ എത്രയും പെട്ടന്ന് പിടിക്കണം പോലീസ്. കോഴിക്കോട് നിന്നും അടിവാരത്തേക്ക് ബസില്‍ യാത്രപോകുമ്പോള്‍ എനിക്കുണ്ടായ ഒരു അനുഭവം. സീറ്റില്‍നിന്ന് എണീച്ചു രണ്ട് കൊടുക്കുമ്പോള്‍ തന്നെ ഓടിക്കളഞ്ഞു. മാക്സിമം ഷെയര്‍ ചെയ്തു ഈ മാന്യനെ തിരിച്ചറിയാന്‍ സഹായിക്കുമല്ലോ സുഹൃത്തുക്കളെ… കോഴിക്കോട് സിവില്‍ സ്റ്റേഷനിലാണിയാള് ഇറങ്ങിയത്.”