മട്ടന്നൂർ: കണ്ണൂർ രാജ്യാന്തര വിമാനത്താവളത്തിൽ സ്വർണവേട്ട. വിമാന യാത്രക്കാരിൽ നിന്ന് 60 ലക്ഷത്തോളം രൂപ വരുന്ന ഒന്നര കിലോയോളം സ്വർണമാണ് പിടികൂടിയത്.
തലശേരി കതിരൂർ സ്വദേശി നവാസിൽ നിന്നാണ് സ്വർണം പിടികൂടിയത്.
ഇന്നലെ രാത്രി ഷാർജയിൽ നിന്നും ഇൻഡി ഗോ വിമാനത്തിലെത്തിയതായിരുന്നു നവാസ്.
രഹസ്യവിവരത്തെ തുടർന്നു കണ്ണൂരിൽ നിന്നെത്തിയ ഡിആർഐയും കസ്റ്റംസും ചേർന്ന് നടത്തിയ പരിശോധനയിലാണ് സ്വർണം പിടികൂടിയത്.
ചെക്കിംഗ് പരിശോധയിൽ സംശയം തോന്നിയ യുവാവിനെ കസ്റ്റഡിയിലെടുത്ത് പരിശോധിച്ചപ്പോഴാണ് പെയിസ്റ്റ് രൂപത്തിലുള്ള സ്വർണം കണ്ടെടുത്തത്.
നവാസ് ധരിച്ച പാന്റിനുള്ളിൽ ബെൽറ്റിനുള്ള ഭാഗത്ത് സ്റ്റിച്ച് ചെയ്തു ഒളിപ്പിച്ചു വച്ച നിലയിലായിരുന്നു സ്വർണം.
പെയിസ്റ്റ് രൂപത്തിൽ 1578ഗ്രാം തൂക്കം ഉണ്ടായിരുന്നത്. സ്വർണക്കടത്ത് നടത്തിയത് ആർക്കാണെന്ന് കണ്ടെത്തുന്നതിന് കസ്റ്റഡിയിലെടുത്തിയാളെ ഡിആർഐയും കസ്റ്റംസും ചേർന്നു ചോദ്യം ചെയ്തു വരികയാണ്.