കാലിന് ഇടേണ്ട വലിയ കമ്പി പൊട്ടിയ കൈയിൽ ഇട്ടു; കോഴിക്കോട് മെഡിക്കല്‍ കോളജില്‍ വീണ്ടും ചികിത്സാപിഴവെന്ന് പരാതി

കോ​ഴി​ക്കോ​ട്: കോ​ഴി​ക്കോ​ട് മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ വീ​ണ്ടും ശ​സ്ത്ര​ക്രി​യ പി​ഴ​വെ​ന്ന് പ​രാ​തി. കോ​ഴി​ക്കോ​ട് പ​യ്യാ​ന​യ്ക്ക‌​ല്‍ സ്വ​ദേ​ശി അ​ജി​ത്താ​ണ് പ​രാ​തി​ക്കാ​ര​ന്‍. അ​പ​ക​ട​ത്തി​ൽ പ​രി​ക്കേ​റ്റ യു​വാ​വ് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​യ​പ്പോ​ഴാ​ണ് പി​ഴ​വ് സം​ഭ​വി​ച്ചത് മനസിലായത്.

കഴിഞ്ഞ ദിവസം ഉണ്ടായ അ​പ​ക​ട​ത്തി​ൽ അ​ജി​ത്തി​ന്‍റെ കൈ​യി​ലെ എ​ല്ലു പൊ​ട്ടി. ഉ​ട​ൻ​ത​ന്നെ യുവാവിന് ശ​സ്ത്ര​ക്രി​യ​യ്ക്ക് വി​ധേ​യ​നാ​കേ​ണ്ടി വ​ന്നു. എ​ന്നാ​ൽ യു​വാ​വി​ന്‍റെ കൈ​യി​ൽ ഇ​ട്ട​ത് കാ​ലി​ന് ഇ​ടേ​ണ്ട വ​ലി​യ ക​മ്പി​യാ​ണ്.

ശ​സ്ത്ര​ക്രി​യ​യ്ക്കു ശേ​ഷം അ​ജി​ത്തി​ന് വേ​ദ​ന ശ​ക്ത​മാ​യ​പ്പോ​ഴാ​ണ് ശസ്ത്രക്രിയയിലെ പി​ഴ​വ് തി​രി​ച്ച​റി​ഞ്ഞ​ത്. അ​തി​നു പി​ന്നാ​ലെ വീ​ണ്ടും ശ​സ്ത്ര​ക്രി​യ ന​ട​ത്ത​ണ​മെ​ന്ന് ആ​ശു​പ​ത്രി അ​ധി​കൃ​ത​ർ ആ​വ​ശ്യ​പ്പെ​ട്ടെ​ന്ന് അ​ജി​ത്തി​ന്‍റെ കു​ടും​ബം ആ​രോ​പി​ച്ചു. 3000 രൂ​പ​യു​ടെ ശ​സ്ത്ര​ക്രി​യ ഉ​പ​ക​ര​ണ​ങ്ങ​ള്‍ ത​ങ്ങ​ള്‍ വാ​ങ്ങി കൊ​ടു​ത്തി​രു​ന്നു എ​ന്നും, പ​ക്ഷേ അ​തൊ​ന്നും ഡോ​ക്ട​ര്‍ ഉ​പ​യോ​ഗി​ച്ചി​ട്ടി​ല്ലെ​ന്നും യു​വാ​വി​ന്‍റെ അ​മ്മ പ​റ​ഞ്ഞു.

Related posts

Leave a Comment