കൊണ്ടോട്ടി: കരിപ്പൂർ വിമാനത്താവളത്തിൽ വ്യോമഗതാഗത രംഗത്തെ പുതിയ സംവിധാനമായ ഗ്ലോബൽ നാവിഗേഷൻ (ജിഎൻഎസ്എസ്) ഇന്നു മുതൽ പ്രവർത്തനമാരംഭിക്കും. പ്രതികൂല കാലാവസ്ഥയിലും വിമാനം റണ്‍വേയിൽ സുരക്ഷിതമായി ജിഎൻഎസ്എസ് പ്രവർത്തിക്കുന്നതോടെ സാധ്യമാകും. റണ്‍വേയുടെ മധ്യരേഖ നിർണയം, ദിശാനിർണയം, വാർത്താവിനിമയം തുടങ്ങിയ മെച്ചപ്പെടുത്തുന്നതിനുളള സംവിധാനങ്ങൾ ജിഎൻഎസ്എസിലുണ്ട്.
പ്രതികൂല കാലാവസ്ഥയിൽ അടക്കം സഹായകമാകാറുളള ഐഎൽഎസ്, വിഒആർഎന്നിവക്ക് പുറമെയാണ് പുതിയ സംവിധാനം. ഇതു സംബന്ധിച്ചു കരിപ്പൂരിലെ ഉദ്യോഗസ്ഥർക്ക് ഡൽഹിയിൽ നിന്നെത്തിയ വ്യോമഗതാഗത നിയന്ത്രണ വിഭാഗത്തിലെ ഉന്നത ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ പരിശീലനം നൽകിയിരുന്നു.