കോഴിക്കോട്: കൊറോണ വൈറസ് ബാധ പടരുന്ന സാഹചര്യത്തില്‍ മാനാഞ്ചിറ സ്ക്വയര്‍, സരോവരം പാര്‍ക്ക് തുടങ്ങിയ എല്ലാ പാര്‍ക്കുകളും പൊതുസ്ഥലങ്ങളും അടച്ചിടാന്‍ ജില്ലാ കളക്ടര്‍ സാംബശിവ റാവു ഉത്തരവിട്ടു.
ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നും സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. കോഴിക്കോട് ബീച്ചില്‍ ഒരിടത്തും ശനി, ഞായര്‍ എന്നീ ദിവസങ്ങളില്‍ സന്ദര്‍ശകരെ അനുവദിക്കുന്നതല്ല. ഇത് സംബന്ധിച്ച് കോഴിക്കോട് ജില്ലാ പോലീസ് മേധാവിക്ക് കളക്ടര്‍ നിര്‍ദ്ദേശം നല്കി.
അതേസമയം കൊറോണ രോഗവ്യാപന പ്രതിരോധനത്തിന്റെ ഭാഗമായി ജില്ലാ ടൂറിസം പ്രമോഷന് കൗണ്‍സിലിന് കീഴിലുളള വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചതായി സെക്രട്ടറി അറിയിച്ചു.
കോഴിക്കോട് ഭട്ട്റോഡ് ബീച്ച്, കോഴിക്കോട് സൗത്ത് ബീച്ച്, കോഴിക്കോട് ബീച്ച്, കാപ്പാട് ഒന്ന്, രണ്ട് ബീച്ച്, ബേപ്പൂര്‍ ബീച്ച്, സരോവരം ബയോ പാര്‍ക്ക്, തുഷാരഗിരി, പെരുവണ്ണാമുഴി, വയലട, അരിപാറ, നമ്പികുളം, വടകര സാന്‍ഡ്ബാങ്ക്സ് ബീച്ച് എന്നീ വിനോദകേന്ദ്രങ്ങളാണ് അടച്ചത്.
അടുത്ത നിര്‍ദ്ദേശം ലഭിക്കുന്നതുവരെ സന്ദര്‍ശകരെ അനുവദിക്കില്ലെന്നും അധികൃതര്‍ അറിയിച്ചു.